Tuesday, August 20, 2019 Last Updated 50 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 04.41 PM

400-മത്തെ അറീന ഷോറൂം തുറന്ന് മാരുതി സുസുക്കി

uploads/news/2019/05/308646/Auto160519n.jpg

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി നാനൂറാമത്തെ അറീന ഷോറൂം തുറന്നു. അറീനയ്ക്ക് പുറമേ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ, കൊമേഷ്യല്‍ എന്നീ രണ്ട് വിപണന ശൃംഖലയാണ് മാരുതിക്കുള്ളത്. ഇവ മൂന്നും ചേര്‍ന്ന് 1860 സിറ്റി/ടൗണുകളിലായി 2940 ഷോറൂമുകളുണ്ട് മാരുതിക്ക്.

ആള്‍ട്ടോ, ആള്‍ട്ടി കെ10, വാഗണ്‍ആര്‍, സെലേരിയോ, സെലേരിയോ എക്സ്, സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ, എര്‍ട്ടിഗ, എക്കോ എന്നീ മോഡലുകളാണ് അറീന ഔട്ട്ലെറ്റ് വഴി മാരുതി വിറ്റഴിക്കുന്നത്. എസ്-ക്രോസ്, സിയാസ്, ബലേനോ, ഇഗ്‌നിസ് എന്നിവ നെക്സ വഴിയും സൂപ്പര്‍ കാരി എല്‍സിവി, എക്കോ കാര്‍ഗോ എന്നിവ കൊമേഷ്യല്‍ ഔട്ട്ലെറ്റ് വഴിയുമാണ് മാരുതി സുസുക്കി വിറ്റഴിക്കുന്നത്.

രാജ്യത്തെ 278 സിറ്റി/ടൗണുകളിലായി നിലവില്‍ അറീന വിപണന ശൃംഖലയുണ്ട്. ഉപഭോക്താക്കള്‍ക്കായി മോഡേണ്‍ രൂപത്തിലേക്ക് മാറിയ അറീന ഷോറൂമുകളിലേക്ക് 2017-ലാണ് കമ്പനി ചുവടു വെച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അറീന ശൃംഖല നാനൂറിലെത്തിക്കാന്‍ മാരുതിക്ക് സാധിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW