Friday, August 23, 2019 Last Updated 32 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 03.01 PM

2039ൽ കാറുകൾ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുമെന്ന് മെഴ്‌സേഡസ് ബെന്‍സ്

mercedes benz will make entire car fleet carbon neutral by 2039

മെഴ്‌സേഡസ് ബെന്‍സ് 2039 ഓടെ കമ്പസ്ചന്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി സൂചന. രണ്ട് പതിറ്റാണ്ടിനുള്ളില്‍ എല്ലാ മെഴ്‌സേഡസ് ബെന്‍സ് മോഡലുകളും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആയിരിക്കും. റിപ്പോർട്ട് പ്രകാരം 2039ൽ ലോകമെങ്ങും വില്‍ക്കുന്ന തങ്ങളുടെ പുതിയ വാഹനങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കണമെന്നാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ലക്ഷ്യം വെയ്ക്കുന്നത്.

തങ്ങളുടെ പുതിയ പാസഞ്ചര്‍ കാറുകളെല്ലാം ഇരുപത് വര്‍ഷംകൊണ്ട് കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കണമെന്നാണ് ലക്ഷ്യമെന്ന് മെഴ്‌സേഡസ് ഗവേഷണ വിഭാഗം മേധാവി ഒല കല്ലെനിയസ് പറഞ്ഞു. അടുത്തയാഴ്ച്ച ഡൈമ്‌ലര്‍ ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി ചുതമലയേല്‍ക്കാനിരിക്കുന്ന വ്യക്തിയാണ് ഒല കല്ലെനിയസ്.

മെഴ്‌സേഡസ് ബെന്‍സ് ഇപ്പോള്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം മറ്റ് വഴികളും സാധ്യമാണ്. ഫ്യൂവല്‍ സെല്‍, ഇ-ഫ്യൂവല്‍ എന്നിവ ഉദാഹരണങ്ങളാണെന്ന് കല്ലെനിയസ് പറഞ്ഞു. 2030 ഓടെ തങ്ങളുടെ ആകെ വില്‍പ്പനയുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കണമെന്ന ലക്ഷ്യമാണ് ഡൈമ്‌ലറിനുള്ളത്. 2022 ഓടെ യൂറോപ്പിലെ കാര്‍ നിര്‍മ്മാണ ശാലകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കണമെന്നും ലക്ഷ്യമിടുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW