Saturday, August 24, 2019 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 02.34 PM

ബിഎസ് 6; ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കില്ലെന്ന് ഹോണ്ട

honda wont give up diesel engines

ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കില്ലെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ. ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവിധം നിലവിലെ എന്‍ജിനുകള്‍ പരിഷ്‌കരിക്കുമെന്ന് കമ്പനി അറിയിച്ചു.

നിലവില്‍ രണ്ട് ഡീസല്‍ എന്‍ജിനുകളാണ് ഹോണ്ടക്കുള്ളത്. 1.5 ലിറ്റര്‍ ഐ-ഡിടെക്, 1.6 ലിറ്റര്‍ ഐ-ഡിടെക് എന്നിവ. ആദ്യത്തെ എന്‍ജിന്‍ അമേസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിറ്റി മോഡലുകള്‍ ഉപയോഗിക്കുമ്പോള്‍ രണ്ടാമത്തെ എന്‍ജിന്‍ കരുത്തേകുന്നത് സിവിക്, സിആര്‍-വി മോഡലുകളെയാണ്. 2020 ഏപ്രില്‍ ഒന്നിനാണ് ബിഎസ് 6 നടപ്പാക്കുന്നത്.

ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ കോംപാക്റ്റ് കാറുകളിലെ ചെറിയ ശേഷിയുള്ള ഡീസല്‍ എന്‍ജിനുകള്‍ കയ്യൊഴിയുമെന്ന് ടാറ്റ മോട്ടോഴ്‌സും വ്യക്തമാക്കിയിരുന്നു. ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ത്യയില്‍ 2020 ഏപ്രില്‍ ഒന്നിനുശേഷവും ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന തുടരുമെന്നാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡിന്റെ നിലപാട്. ബിഎസ് 6 നടപ്പാക്കുന്നതോടെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ തമ്മിലുള്ള വില വ്യത്യാസം വര്‍ധിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW