Monday, August 26, 2019 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.42 PM

ഫേസ്ബുക് ലൈവിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

facebook to issue immediate one strike bans

ഫേസ്ബുക്കിലെ ലൈവ് വിഡിയോ സ്ട്രീമിങ്ങിനു ചില നിയന്ത്രണങ്ങൾ ഫേസ്ബുക് ഏർപ്പെടുത്തി. ചില നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് ഫേസ്ബുക് ലൈവ് നിശ്ചിത കാലത്തേക്കു വിലക്കുന്നതാണു നിയന്ത്രണം. സസ്പെൻഷൻ എത്ര കാലതേക്കാണെന്നും ലൈവ് നിഷേധിക്കാൻ കാരണമാകുന്ന നിയമ ലംഘനങ്ങൾ എന്തെല്ലാമെന്നും ഫേസ്ബുക് പുറത്തുവിട്ടിട്ടില്ല.

ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ലിങ്ക് ഷെയർ ചെയ്യുന്നതടക്കമുള്ള പ്രവൃത്തികൾ നിയമ ലംഘനങ്ങളിൽ ഉൾപ്പെടും. ഫേസ്ബുക്കിലെ മറ്റു മേഖലകളിലും സമാന നിയന്ത്രണങ്ങൾ വരുമെന്നാണു റിപ്പോർട്ട്. സമൂഹമാധ്യമത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെക്കവുന്ന എന്തെങ്കിലും പ്രത്യക്ഷപ്പെട്ടാൽ നീക്കം ചെയ്യൽ പ്രയാസമാണ്.

ന്യൂസീലൻഡ് വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ അടങ്ങിയ 15 ലക്ഷം വിഡിയോകളാണു സംഭവം നടന്ന് 24 മണിക്കൂറിനകം നീക്കം ചെയ്തത്. റിപ്പോർട്ട് പ്രകാരം വിദ്വേഷ വിഡിയോകൾ ഉടൻ ഡിലീറ്റ് ചെയ്യാനുള്ള വഴി വികസിപ്പിച്ചെടുക്കാൻ 3 സർവകലാശാലകളിൽ നടക്കുന്ന ഗവേഷണത്തിനു കമ്പനി ധനസഹായം നൽകും.

ഭീകരൻ ഫേസ്ബുക് ലൈവിലൂടെ ന്യൂസീലൻഡിൽ മസ്‌ജിദുകളിലെ വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പശ്ചാത്തലത്തിൽ ഇന്റർനെറ്റിലെ അക്രമം തടയുക എന്ന ലക്ഷ്യത്തോടെ ലോക നേതാക്കളുടെ സമ്മേളനം പാരിസിൽ നടക്കവേയാണു ലൈവിനു കർശന നിയന്ത്രണം കൊണ്ടുവരാൻ ഫേസ്ബുക് തീരുമാനിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW