Tuesday, August 20, 2019 Last Updated 16 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 12.18 PM

പോലീസുകാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

all police personnel must have a driving licence in karnataka

എല്ലാ പോലീസുകാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാക്കി കര്‍ണാടക. വാഹനങ്ങള്‍ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാര്‍ക്ക്
ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പി. നീലാമണി രാജു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. നിലവില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ എത്രയും വേഗം ലൈസന്‍സെടുക്കണം. ലൈസന്‍സ് ലഭിക്കുന്നതു വരെ ഒദ്യോഗിക വാഹനം ഉപയോഗിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

നഗരത്തിലേക്കാള്‍ ഗ്രാമമേഖലകളിലാണ് ലൈസന്‍സില്ലാത്ത പോലീസുകാര്‍ ഔദ്യോഗിക വാഹനം ഓടിക്കുന്നത് കൂടുതല്‍. നിയമസംരക്ഷകര്‍ തന്നെ നിയമം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും ഡി.ജി.പി. വ്യക്തമാക്കി. പോലീസ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടിയതിനെത്തുടര്‍ന്നാണ് നടപടി.

ഡ്രൈവര്‍ക്ക് ലൈസന്‍സില്ലാത്തതിനാല്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടമായിട്ടുണ്ടെന്നും ഇത് പോലീസ് വകുപ്പിന് ബാധ്യതകൂട്ടുകയാണെന്നും ഡി.ജി.പി. വ്യക്തമാക്കി. എല്ലാ പോലീസുകാര്‍ക്കും ഡ്രൈവിങ് ലൈസന്‍സുണ്ടെന്ന കാര്യം ഉറപ്പുവരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഡി.ജി.പി. നിര്‍ദേശം നല്‍കി.

Ads by Google
Thursday 16 May 2019 12.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW