Sunday, August 25, 2019 Last Updated 34 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 08.11 PM

കോണ്‍ഗ്രസ് ഭരണത്തില്‍ പോലും ഇത്രയും അനീതി ഉണ്ടായിട്ടില്ല; കോണ്‍ഗ്രസിനായി വോട്ട് തേടി ബി.ജെ.പി സഖ്യകക്ഷി

Congress, BJP

ലഖ്‌നൗ: കോണ്‍ഗ്രസിന് വോട്ട് തേടി ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹ്‌ലദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി). കോണ്‍ഗ്രസ് ഭരണകാലത്ത് പോലും പാവപ്പെട്ടവര്‍ക്കെതിരെ ഇത്രയും അനീതി നേരിടേണ്ടി വന്നിട്ടില്ലെന്ന് എസ്.ബി.എസ്.പി നേതാവും യോഗി മന്ത്രിസഭയില്‍ അംഗവുമായിരുന്ന ഓംപ്രകാശ് രാജ്ഭര്‍. ഇത്രയും ഏകാധിപത്യം മുമ്പ് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും രാജ്ഭര്‍ പറഞ്ഞു.

ബി.ജെ.പിയുമായി നേരത്തെ തന്നെ പല വിഷയങ്ങളിലും ഭിന്നതയിലുള്ള പാര്‍ട്ടിയാണ് എസ്.ബി.എസ്.പി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തോടെ ഭിന്നത രൂക്ഷമായി. ഇതിന് പിന്നാലെ യു.പിയിലെ 40 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാജ്ഭര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഔദ്യോഗികമായി എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പുറത്തുവന്നിട്ടില്ല.

നേരത്തെ ഏപ്രില്‍ 13ന് യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചുവെങ്കിലും തന്റെ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്ന് രാജ്ഭര്‍ വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പിയുമായി ഭിന്നതയിലാണെങ്കിലും രാജ്ഭറിന്റെ ചിത്രങ്ങള്‍ കൂടി പോസ്റ്ററില്‍ അച്ചടിച്ചാണ് ബല്ലിയ ഉള്‍പ്പെടെയുള്ള ഖേലകളിലെ ബി.ജെ.പിയുടെ പ്രചരണം. ഇതിനെതിരെ രാജ്ഭര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും ബി.ജെ.പിക്ക് അനുകൂലമായാണ് കമ്മീഷന്‍ പ്രതികരിക്കുന്നതെന്നും രാജ്ഭര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW