Wednesday, August 21, 2019 Last Updated 23 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 04.25 PM

മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകളുമായി ഹീറോ

 hero maestro edge 125 pleasure plus

ഹീറോ മയെസ്‌ട്രോ എഡ്ജ് 125, പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തി. 58,500 രൂപ പ്രാരംഭ വിലയില്‍ 2019 ഹീറോ മയെസ്‌ട്രോ എഡ്ജ് വിപണിയിലെത്തിയത്. ഹീറോ നിരയില്‍ ഡെസ്റ്റിനി 125 -ന് മുകളിലാണ് മയെസ്‌ട്രോ എഡ്ജ് 125 -ന് സ്ഥാനം.

മൂന്നു വകഭേദങ്ങളാണ് സ്‌കൂട്ടറില്‍. ഏറ്റവും ഉയര്‍ന്ന മോഡല്‍ 62,700 രൂപ ഷോറൂം വില കുറിക്കും. സ്‌പോര്‍ടി ഭാവമുള്ള മയെസ്‌ട്രോ എഡ്ജിലൂടെ പ്രധാനമായും യുവ ഉപഭോക്താക്കളെയാണ് കമ്പനി നോട്ടമിടുന്നത്. 124.6 സിസി ഒറ്റ സിലിണ്ടര്‍ എനര്‍ജി ബൂസ്റ്റ് എഞ്ചിന് ആണ് സ്‌കൂട്ടറിലുള്ളത്. ഇത് 8.70 bhp കരുത്തും 10.2 Nm ടോർക്കും സൃഷ്ടിക്കും. 55 കിലോമീറ്ററാണ് മയെസ്‌ട്രോ എഡ്ജ് 125 -ന് ഹീറോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സ്‌കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍.

കാര്‍ബ്യുറേറ്റര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകള്‍ സ്‌കൂട്ടറിലുണ്ട്. ബ്ലൂ, ബ്രൗണ്‍, ഗ്രെയ്, റെഡ് നിറങ്ങളില്‍ കാര്‍ബ്യുറേറ്റര്‍ i3S വകഭേദങ്ങള്‍ അണിനിരക്കും. ബ്ലാക്ക്, റെഡ് - വൈറ്റ്, ബ്രൗണ്‍ എന്നീ ഇരട്ടനിറങ്ങളാണ് മോഡലിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ വകഭേദങ്ങളിലുള്ളത്. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സ്‌കൂട്ടറില്‍ ലഭ്യമാണ്. ബൂട്ട് ലൈറ്റ്, യുഎസ്ബി ചാര്‍ജിങ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ വിശേഷങ്ങള്‍ മയെസ്‌ട്രോ എഡ്ജ് 125 -ലുണ്ട്.

സ്ത്രീകള്‍ക്കായി കമ്പനി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ പ്ലെഷര്‍ പ്ലസിനെയും ഹീറോ വിപണിയില്‍ പുറത്തിറക്കിയിട്ടുണ്ട്. 47,300 രൂപ വിലയുള്ള 110 സിസി പ്ലെഷര്‍ പ്ലസ് സ്‌കൂട്ടര്‍, ഏഴു നിറങ്ങളില്‍ ആണ് എത്തുന്നത്. സ്‌കൂട്ടറിലുള്ള 110 സിസി എഞ്ചിന് 8.1 bhp കരുത്തും 8.7 Nm ടോർക്കും സൃഷ്ടിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW