Sunday, August 25, 2019 Last Updated 35 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.57 PM

രണ്ടാം ഭര്‍ത്താവ് അതിക്രൂരന്‍, കൂട്ടുകാര്‍ക്ക് കാഴ്ചവെച്ചു ; ദിവസം 20 പേര്‍ വരെ ബലാത്സംഗം ചെയ്തു, ആത്മാഹൂതിക്ക് ശ്രമിച്ചത് രക്ഷപ്പെടാന്‍; മൊറാദാബാദില്‍ സ്വയം തീ കൊളുത്തിയ യുവതിയുടെ മൊഴി...!!!

uploads/news/2019/05/308122/crime.jpg

ന്യൂഡല്‍ഹി: താന്‍ നേരത്തേ തന്നെ മരിച്ചു കഴിഞ്ഞെന്നും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നുപോകാന്‍ ആരും ആഗ്രഹിക്കില്ലെന്നും ക്രൂരമായ ബലാത്സംഗ പരമ്പരകളെ തുടര്‍ന്ന് മൊറാദാബാദില്‍ ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ച യുവതി. തന്നെ ബലാത്സംഗം ചെയ്യാതിരിക്കുകയെങ്കിലൂം ചെയ്തിരുന്നെങ്കില്‍ ഈ രീതിയില്‍ പൊള്ളലേല്‍ക്കേണ്ടി വരില്ലായിരുന്നെന്ന് അവര്‍ പറഞ്ഞു. മുഖം ഒഴികെ ശരീരം മുഴുവന്‍ വെന്ത് 75-80 ശതമാനം പൊള്ളലേറ്റ് ന്യൂഡല്‍ഹി നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചു കിടക്കുന്ന യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്.

ഉത്തര്‍പ്രദേശില്‍ ഏപ്രില്‍ 28 ന് കൂട്ടുകാരന്റെ വീട്ടില്‍ വെച്ചായിരുന്നു യുവതി ആത്മാഹൂതിക്ക് ശ്രമിച്ചത്. പിതാവ് 10,000 രൂപയ്ക്ക് കൂട്ടുകാരന് വില്‍പ്പന നടത്തുകയും പിന്നീട് പലപ്പോഴായി അനേകര്‍ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യപ്പെട്ട യുവതി ആത്മഹൂതിക്ക് ശ്രമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ബലാത്സംഗത്തിന് പല തവണ പരാതി നല്‍കിയിട്ടും പോലീസ്
നിരന്തരം അവഗണിച്ചു. 23 കാരിയുടെ ജീവിതത്തിലെ ദുരവസ്ഥ നേരത്തേ മുതല്‍ തുടങ്ങിയിരുന്നു. 2009 ല്‍ 14 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ യുവതിയെ പിതാവ് തന്നേക്കാള്‍ രണ്ടിരട്ടി പ്രായം വരുന്നയാള്‍ക്ക് കെട്ടിച്ചുകൊടുത്തു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ അവരെ ഉപേക്ഷിച്ചുപോയി.

ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ യുവതിയെ പിതാവ് മറ്റൊരാള്‍ക്ക് വിറ്റു. രണ്ടാം ഭര്‍ത്താവ് അതിക്രൂരനായിരുന്നു. അയാള്‍ ആവര്‍ത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കി. പിന്നെ കൂട്ടുകാരായ പലര്‍ക്കും കാഴ്ച വെച്ചു. അനേകം തവണ ബലാത്സംഗത്തിനും പീഡനത്തിനും ഇരയായ ആളാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നതിനാല്‍ താന്‍ എളുപ്പം വഴങ്ങുന്നയാളും കിട്ടുന്നയാളുമാണെന്നാണ് അവരുടെ ഇടയില്‍ സംസാരം. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ദിവസം 20 പുരുഷന്മാര്‍ വരെ ബലാത്സംഗം ചെയ്തിട്ടുണ്ട്. യുവതി കണ്ണീരോടെ പറഞ്ഞു.

എത്ര കഷ്ടപ്പെട്ടാലും തനിക്ക് നീതി കിട്ടണമെന്ന് യുവതി കടുത്ത വേദനയിലും പറഞ്ഞു. തനിക്ക് ഇനി പിതാവോ പോലീസോ ആരും വേണ്ട. 2018 ഒക്‌ടോബറിനും 2019 ഏപ്രിലിനും ഇടയില്‍ പല തവണ പരാതി കൊടുത്തു. ഒരിടത്തും കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. പ്രതീക്ഷ നശിച്ചപ്പോഴായിരുന്നു ജീവന്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചത്. രണ്ടാം ഭര്‍ത്താവ് പിതാവിന്റെ കൂട്ടുകാരനായിരുന്നു. എല്ലാ ദിവസവും അടിക്കുമായിരുന്നു. പതിവായി ബലാത്സംഗത്തിന് ഇരയാക്കും. വീട്ടുജോലികള്‍ക്ക് പുറമേ കൂട്ടുകാരുടെ വീട്ടിലെ ജോലിയും ചെയ്യിക്കുമായിരുന്നു.

രണ്ടു വിവാഹങ്ങളില്‍ നിന്നുള്ള രണ്ടു കുട്ടികളും ബലാത്സംഗം ചെയ്ത ഒരാളുടെ കുട്ടിയും ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെ മാതാവാണ് യുവതി. മൂന്ന് കുട്ടികളും രണ്ടാം ഭര്‍ത്താവിന്റെ അരികിലാണ്. യുവതിയെ തിരിച്ചു കൊണ്ടുവരാനായി അയാള്‍ കുട്ടികളെ ഉപയോഗിക്കുമെന്ന് ആശുപത്രിയില്‍ യുവതിക്ക് സഹായിയായി നില്‍ക്കുന്ന യുവാവ് ഋഷഭ് പറയുന്നു. ഹാപൂരിലെ രണ്ട് ആശുപത്രികളില്‍ നിന്നുമാണ് യുവതിയെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. യുവതിയുടെ സ്ഥിതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സ്വന്തം മാതാപിതാക്കളും രണ്ടു സഹോദരന്മാരും സഹോദരിയുമെല്ലാം ഇവരെ കൈവിട്ടിരിക്കുകയാണ്. ഒരു പങ്കാളിയോ കൂട്ടുകാരനോ ഏറ്റവും വേണ്ട സമയത്ത് പോലും അവരാരും യുവതിയുടെ ആരെങ്കിലുമാണെന്ന ഭാവം പോലും പുലര്‍ത്തുന്നില്ല. എല്ലാറ്റിനും കാരണം എന്ന് പറഞ്ഞ് ഇപ്പോഴും ശപിക്കുകയാണ്. ഋഷഭാണ് യുവതിയുടെ എല്ലാ കാര്യങ്ങളും നോക്കി കൂട്ടായി നില്‍ക്കുന്നത്. സുഖം പ്രാപിച്ച് വിവാഹമോചനം നേടിയാല്‍ സംരക്ഷിക്കാനായി ഇയാള്‍ കാത്തു നില്‍ക്കുകയാണ്. അതേസമയം ഇരുവരും 2019 ഏപ്രില്‍ 22 ന് വിവാഹം റജിസ്റ്റര്‍ ചെയ്തതായിട്ടാണ് എഫ്‌ഐആറില്‍ പറയുന്നത്. സ്വയം തീ കൊളുത്തിയതാണെന്ന മൊഴിയും യുവതി നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW