Tuesday, August 20, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.02 PM

നഷ്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി; 110 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്

stock market

മുംബൈ: തിങ്കളാഴ്ച കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരിവിപണി ഇന്നും നഷ്ടത്തില്‍ തന്നെ. സെന്‍സെക്‌സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 110 പോയന്റ് നഷ്ടത്തില്‍ 36,983ലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തില്‍ 11,119ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക് എക്‌സചേഞ്ചിലെ 316 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 713 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഡെല്‍റ്റാ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, അദാനി പവര്‍ ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ജെറ്റ് എയര്‍വെയ്‌സ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, കര്‍ണാടക ബാങ്ക്, ഗുജറാത്ത് നര്‍മ്മദാ വാലി, ഇഡല്‍വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW