Tuesday, August 20, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 05.13 PM

ടിവിഎസിന്റെ ഇലക്ട്രിക് വാഹനം ഈ വര്‍ഷം തന്നെയെത്തും

tvs creon electric scooter coming soon

ഈ വര്‍ഷം അവസാനത്തോടെ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസിന്റെ ഇലക്ട്രിക് വാഹനം എത്തും. എന്നാല്‍ ആദ്യ ഇലക്ട്രിക് മോഡല്‍ ഏതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഇ-സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോഡലെന്നാണ് സൂചന.

സാധാരണ വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് കാണുന്ന രൂപമല്ല ക്രിയോണിന്. ചുവപ്പിലുള്ള നാല് ഫ്‌ളോട്ടിംഗ് പാനലുകളാണ് മുന്‍ഭാഗം. താഴ്ന്ന പാനലുകളില്‍ സ്‌കൂട്ടറിന്റെ പേരുണ്ട്. പിന്‍ഭാഗം സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് സമാനമാണ്.

ചെറിയ സീറ്റും നീളം കുറഞ്ഞ വാല്‍ഭാഗവും ക്രിയോണിന്റെ ഭംഗി കൂട്ടും. ബ്രേക്ക് രണ്ടും ഡിസ്‌ക്കാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിലുണ്ടാകും. നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ മതി. 12 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം അയോണ്‍ ബാറ്ററികളിലാണ് ഇതിന്റെ ഹൃദയം.

ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും കഴിയും. ഒരു മണിക്കൂര്‍ കൊണ്ടു ക്രിയോണിലെ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സാങ്കേതിക രംഗത്തെ അതികായരായ ഇന്റലാണ് ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിച്ചത്. ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി വാഹനത്തെ ബന്ധിപ്പിക്കാം. ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് എന്നിങ്ങനെയുള്ള സാങ്കേതികതകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW