Tuesday, August 20, 2019 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 04.59 PM

പുതിയ വേരിയന്റില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 വിപണിയിൽ

new varient tvs ntorq 125

ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടര്‍ ഇനി ഡ്രം ബ്രേക്ക് വേരിയന്റിലും ലഭിക്കും. 58,252 രൂപയാണ് മുന്നിലും പിന്നിലും ഡ്രം ബ്രേക്ക് നല്‍കിയ വേരിയന്റിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമാണ് (മുന്നില്‍ ഡിസ്‌ക്, പിന്നില്‍ ഡ്രം) ടിവിഎസ് എന്‍ടോര്‍ക്ക് 125 ലഭിച്ചിരുന്നത്. ഡെല്‍ഹി എക്‌സ് ഷോറൂം വില 59,900 രൂപ.

താങ്ങാവുന്ന വിലയിലും സ്‌പോര്‍ടി സ്‌കൂട്ടര്‍ ലഭിക്കുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രതീക്ഷ. രണ്ട് വേരിയന്റുകള്‍ തമ്മിലുള്ള വിലയിലെ വ്യത്യാസം 1648 രൂപ. ചില നഗരങ്ങളില്‍ വില വ്യത്യാസം 4,000 രൂപ വരെ വര്‍ധിക്കും.

പുതിയ വേരിയന്റില്‍ മുന്നിലും പിന്നിലും 130 എംഎം ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. മികച്ച സ്റ്റോപ്പിംഗ് പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതിന് മുന്നില്‍ 220 എംഎം ഡിസ്‌ക് നല്‍കിയാണ് ഡിസ്‌ക് ബ്രേക്ക് വേരിയന്റ് വില്‍ക്കുന്നത്. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കിയിരിക്കുന്നു.

അതേസമയം, എന്‍ജിന്‍ കില്‍ സ്വിച്ച്, അണ്ടര്‍സീറ്റ് ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍ എന്നിവ ഉള്‍പ്പെടെ ചില ഫീച്ചറുകള്‍ ഡ്രം ബ്രേക്ക് വേരിയന്റില്‍നിന്ന് ഒഴിവാക്കി. മുന്നില്‍ ഡിസ്‌ക് ബ്രേക്ക് കാണാനില്ല എന്നതൊഴിച്ചാല്‍, കാഴ്ച്ചയില്‍ ബേസ് വേരിയന്റാണെന്ന് തോന്നിപ്പിക്കുന്ന മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത്.

ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്താല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ നാവിഗേഷന്‍, കോള്‍ അലര്‍ട്ട്, എസ്എംഎസ് റീഡ്ഔട്ട് സേവനങ്ങള്‍ ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW