Saturday, August 24, 2019 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 04.50 PM

ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിൽ മേയ് 15 മുതൽ

flipkarts big shopping days sale officially starts on may 15

ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിൽ മേയ് 15 ന് ആരംഭിക്കും. മേയ് 19 വരെയാണ് ഓഫറുള്ളത്.

സ്മാർട്ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ലാപ്‌ടോപ്പുകൾക്കും ഫാഷൻ ഉത്പന്നങ്ങൾക്കും ഈ കാലയളവിൽ വമ്പിച്ച ഓഫറുകളാണ് കമ്പനി നൽകുന്നത്. മാത്രമല്ല, എച്ച്ഡിഎഫ്സി ബാങ്കുമായി കൈകോർത്ത് ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

റെഡ്മി Y2, നോക്കിയ 5.1 പ്ലസ്, ഓസസ് സെൻഫോൺ മാക്സ് പ്രോ എം1 എന്നീ സ്മാർട്ടഫോണുകൾക്ക് മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. നിലവിൽ ആപ്പിൾ ഐഫോണുകൾക്ക് ഓഫർ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ആപ്പിൾ ഐഫോണുകൾക്കും ഓഫർ നൽകിയേക്കും.

7,999 രൂപയ്ക്ക് ഷവോമിയുടെ റെഡ്മി Y2 ഫോൺ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള ഫോണിന്റെ മുൻ ക്യാമറ 16 മെഗാപിക്സലാണ്. പുറകിൽ 12 എംപി+5 എംപി ഇരട്ട ക്യാമറയാണ്. റെഡ്മി 6 ഓഫറിൽ 6,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് നൽകുന്നത്.

ഓണർ 10 ലൈറ്റ്, 24 എംപി മുൻ ക്യാമറയുളള ഫോൺ 12,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങാം. അതേസമയം, 64 ജിബി വേരിയന്റിലുളള ഫോണിന്റെ വില 13,999 രൂപയാണെന്നാണ് റിപ്പോർട്ട്.

ഫ്ലിപ്കാർട്ടിന്റെ സെയിലിൽനിന്നും 7,999 രൂപയ്ക്ക് നോക്കിയ 5.1 പ്ലസ് ഫോൺ വാങ്ങാം. നിലവിൽ ഫോണിന്റെ വില 9,999 രൂപയാണ്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് വേരിയന്റ് ഫോണാണിത്.

Ads by Google
Ads by Google
Loading...
TRENDING NOW