Sunday, August 18, 2019 Last Updated 57 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 03.17 PM

പ്രിയങ്ക ചോപ്രയുടെ വൈറല്‍ വസ്ത്രം: വില 45 ലക്ഷം, 62 ദിവസത്തെ അധ്വാനം

Priyanka Chopra , Met Gala

2019ലെ മെഗ് ഗാലയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പിങ്ക് കാര്‍പ്പറ്റില്‍ ശ്രദ്ധാ കേന്ദ്രമായത് സില്‍വര്‍ തൂവല്‍ ഗൗണ്‍ ധരിച്ചായിരുന്നു. ഏറ്റവും ഫാഷനബിള്‍ ആയി വസത്രം ധരിച്ച് മെറ്റ് ഗാലയിലെത്തിയ താരം സെലിബ്രിറ്റികളുടെ പട്ടികയില്‍ ആദ്യ പദത്തില്‍ ഇടം നേടുകയും ചെയ്തിരുന്നു. ഫാഷന്‍ പ്രേമികളുടെ പ്രശംസ നേടിയെടുത്ത സില്‍വര്‍ തൂവല്‍ ഗൗണിന്റെ വിലയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 45 ലക്ഷം രൂപയാണ് പ്രിയങ്ക ധരിച്ച ഗൗണിന്റെ വില. അതു നിര്‍മ്മിക്കനെടുത്തത് 1500 മണിക്കൂറും അതായത് 62 ദിവസം കൊണ്ടാണ് പ്രിയങ്കയുടെ വസ്ത്രം രൂപ കല്‍പ്പന ചെയ്തത്.

ലക്ഷങ്ങളുടെ കണക്ക് വസ്ത്രത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. പ്രിയങ്ക ധരിച്ച പിങ്കും വെളുപ്പും കലര്‍ന്ന ഡയമണ്ടുകള്‍ പതിപ്പിച്ച കമ്മലിന്റെ വില ഏകദേശം 4.51 ലക്ഷം രൂപയാണെന്നാണ് ഫോര്‍ബസ് റിപ്പോര്‍ട്ട് ചെയ്തത്.

ഭര്‍ത്താവ് നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാലയില്‍ പങ്കെടുത്തത്. ഗ്രേ നിറത്തില്‍ മഞ്ഞയും വെളുപ്പും ചുവപ്പും നിറത്തിലുള്ള ലെയറുകള്‍ നിറഞ്ഞ സുതാര്യമായ വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വേഷമായിരുന്നു പ്രിയങ്കയുടേത്. പ്രിയങ്കയുടെ ഹെയര്‍സ്‌റ്റൈലും അതോടൊപ്പം വലിയ ശ്രദ്ധ നേടിയിരുന്നു.

മെറ്റ് ഗാലയില്‍ പ്രിയങ്കയുടെ ലുക്കും വസ്ത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗൗണിന്റെ ലുക്കിനു പ്രിയങ്ക തിരഞ്ഞെടുത്ത് ഹെയര്‍ സ്റ്റൈലായിരുന്നു സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് കാരണമായത്.

ഓരോ വര്‍ഷവും വ്യത്യസ്തമായ ആശയത്തെ അധികരിച്ചാണ് മെറ്റ് ഗാലയിലെത്തുന്ന സെലിബ്രിറ്റികള്‍ വേഷം ധരിക്കാറുള്ളത്. 'ക്യാംപ് : നോട്‌സ് ഓണ്‍ ഫാഷന്‍' എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. ഇതിനനുയോജ്യമായ വേഷമാണ് പ്രിയങ്ക ധരിച്ചതെന്നായിരുന്നു ഫാഷന്‍ വിദഗ്ദരുടെ അഭിപ്രായം. ഫാഷന്‍ ലോകത്തെ മികച്ച ബ്രാന്‍ഡായ ഡിയോര്‍ ആണ് പ്രിയങ്കയ്ക്കായി വസ്ത്രമൊരുക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW