Wednesday, August 21, 2019 Last Updated 34 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 03.13 PM

ആസ്പയര്‍ ; ഫോര്‍ഡിന്റെ ആദ്യ ഇലക്ട്രിക് കാര്‍

mahindra and ford develops aspire ev

ഫോര്‍ഡിന്റെ ടോപ്പ് സെല്ലിങ് സെഡാനായ ആസ്പയറിന് ഇലക്ട്രിക് വകഭേദം നല്‍കാനൊരുങ്ങുന്നു. ഇലക്ട്രിക് വാഹനം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തിനായി ഫോര്‍ഡും മഹീന്ദ്രയും 2017-ല്‍ കരാറിലെത്തിയിരുന്നു.

ഇതിനാല്‍ തന്നെ മഹീന്ദ്രയുമായി ചേര്‍ന്നായിരിക്കും ഫോര്‍ഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കുക. മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുക്കെട്ടില്‍ വരും വര്‍ഷങ്ങളില്‍ നിരവധി മോഡലുകള്‍ പുറത്തിറങ്ങിയേക്കും.

സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കുന്നതിനൊപ്പം നിര്‍മാണച്ചെലവ് കുറയ്ക്കാനുമാണ് ഇരുകമ്പനികളും സംയുക്തമായി വാഹനം വികസിപ്പിക്കുന്നത്. 25 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും 82 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായിരിക്കും ആസ്പയര്‍ ഇലക്ട്രിക് കാറില്‍ പ്രവര്‍ത്തിക്കുക.

ഇലക്ട്രിക് കാറുകള്‍ക്ക് സബ് ഫോര്‍ മീറ്റര്‍ നിബന്ധന ബാധകമല്ലാത്തതിനാല്‍ തന്നെ ഇലക്ട്രിക് ബഡ്ജിങ്ങിലെത്തുന്ന ആസ്പയറിന് അല്‍പ്പം നീളം കൂടുമെന്നാണ് സൂചന. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 110 കിലോമീറ്ററാണ്.

Ads by Google
Ads by Google
Loading...
TRENDING NOW