Monday, August 26, 2019 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 03.11 PM

പുതിയ നിറങ്ങളില്‍ ടിവിഎസിന്റെ റേഡിയോണ്‍

tvs radeon motorcycle gets 2 new colours

ടിവിഎസിന്റെ എന്‍ട്രി ലെവല്‍ 110 സിസി യാത്രാ ബൈക്ക് വിഭാഗത്തിലെ റേഡിയോണ്‍ മോഡലിന് കമ്പനി പുതിയ രണ്ട് നിറങ്ങള്‍ കൂടി അവതരിപ്പിച്ചു.

വേള്‍ക്കാനോ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് ബൈക്ക് അവതരിപ്പിച്ചത്. മുന്‍പ് വൈറ്റ്, ബ്ലാക്ക്, ബീജ്, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമായിരുന്നത്.

റേഡിയോണിന് 50,070 രൂപ മുതലാണ് എക്സ്ഷോറൂം വില. 9.5 ബിഎച്ച്പി പവറും 9.4 എന്‍എം ടോര്‍ക്കുമേകുന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് റേഡിയോണിന് കരുത്തേകുന്നത്.

ഫോര്‍ സ്പീഡാണ് ഗിയര്‍ബോക്‌സ്. 69.3 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ ലഭിക്കും. ഹെഡ്‌ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

Ads by Google
Saturday 11 May 2019 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW