Wednesday, August 14, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 12.34 PM

സ്വാദിഷ്ഠമായ ചിക്കന്‍ മസാല റോസ്റ്റ് തയാറാക്കാം

uploads/news/2019/05/307385/redcokrytips110519.jpg

ചിക്കന്‍ മസാല റോസ്റ്റ്

ആവശ്യമുളള സാധനങ്ങള്‍


കോഴി ചെറിയ കഷണങ്ങളാക്കിയത്- 1/2 കിലോ
സവാള - 3 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - 1/2 ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉള്ളി - 10 എണ്ണം (നാലായി നീളത്തില്‍ കീറിയത്)
കറിവേപ്പില - ആവശ്യത്തിന്
കുരുമുളക് ചതച്ചത് - ആവശ്യത്തിന്
ചൂടുവെള്ളം - ഒരു കപ്പ്
തക്കാളി(മിക്സിയില്‍ അടിച്ചത്)- 2 എണ്ണം
സവാള ചെറുതായി നീളത്തില്‍ അരിഞ്ഞത് - ഒരെണ്ണം

തയാറാക്കുന്ന വിധം


പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം സവാള അരിഞ്ഞതും(കുറച്ച് മാറ്റിവയ്ക്കുക) ഇഞ്ചിയും വെളുത്തുളളിയും ഇട്ട് വഴറ്റുക. വഴന്നുകഴിയുമ്പോള്‍ കോഴി കഷണങ്ങള്‍, മഞ്ഞള്‍പ്പൊടി, മസാല, ഉപ്പ് ഇവയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടച്ച് അടച്ച് വച്ചശേഷം വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്‍ തക്കാളി അരച്ചത് ഒഴിച്ച് ബ്രൗണ്‍ നിറമാകുന്നതുവരെ വേവിക്കുക.

ചെറുതീയില്‍ ഇട്ടുവേണം വേവിക്കാന്‍. ചെറിയ ഉള്ളി അരിഞ്ഞതും മാറ്റി വച്ചിരിക്കുന്ന സവാളയും കുരുമുളകും കറിവേപ്പിലയും ഇട്ട് ചെറിയ തീയില്‍ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുക. നല്ല മയമാകുന്ന പരുവത്തില്‍ വാങ്ങിവയ്ക്കുക.

ആന്‍സമ്മ ഐസക്, വെട്ടൂര്‍

Ads by Google
Saturday 11 May 2019 12.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW