Tuesday, August 20, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 08.25 AM

പരാതി പറയാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

got arrested

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിലഞ്ജന്‍ റോയിയാണ് അറസ്റ്റിലായത്. ഇയാളുടെ മേല്‍ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. റോയിക്കെതിരേ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രില്‍ 26നാണ് സംഭവം ഉണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പരാതി നല്‍കാനായി റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ എത്തിയ 17കാരിയാണ് പീഡനത്തിനിരയായത്. തൊട്ടടുത്ത ദിവസം തന്നെ അവര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് തുടര്‍ നടപടിയെന്നോണം മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല.

റോയിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മമതാ ബാനര്‍ജിയുടെ അനന്തരവനും എതിര്‍ സ്ഥാനാര്‍ഥിയുമായ അഭിഷേക് ബാനര്‍ജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് റോയി ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റായ കേസ് എടുത്തിരിക്കുകയാമെന്ന് ബിജെപി സംസ്താന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാര്‍ ആരോപിച്ചു.

Ads by Google
Saturday 11 May 2019 08.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW