Tuesday, August 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 04.41 PM

ഏഴായിരത്തോളം ബുള്ളറ്റുകള്‍ തിരിച്ചു വിളിക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

royal enfield recalls around 7000 units of bullet

റോയല്‍ എന്‍ഫീല്‍ഡ് ഏഴായിരത്തോളം ബുള്ളറ്റ്, ബുള്ളറ്റ് ഇലക്ട്ര മോട്ടോര്‍ സൈക്കിളുകള്‍ തിരിച്ചു വിളിക്കാന്‍ ഒരുങ്ങുന്നു. ബ്രേക്ക് കാലിപര്‍ ബോള്‍ട്ട് തകരാറുണ്ടെന്ന സംശയത്താലാണ് ബൈക്കുകള്‍ തിരിച്ചു വിളിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. 2019 മാര്‍ച്ച് 20നും ഏപ്രില്‍ 30നുമിടയ്ക്കു നിര്‍മിച്ച ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ്, ബുള്ളറ്റ് 500 ബൈക്കുകള്‍ക്കാണു പരിശോധന വേണ്ടി വരികയെന്നും കമ്പനി അറിയിച്ചു.

പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ കമ്പനി നേരിട്ടു വിവരം അറിയിക്കുന്നുണ്ട്. ഒപ്പം മറ്റ് അധികൃതരെയും പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുന്നുണ്ടെന്നു റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തി. ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപറിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഘടകമാണ് ബ്രേക്ക് കാലിപര്‍ ബോള്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് നിശ്ചയിച്ച ഗുണനിലവാരം പാലിക്കാത്ത ബ്രേക്ക് കാലിപര്‍ ബോള്‍ട്ടുകള്‍ ഏതാനും ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നു റോയല്‍ എന്‍ഫീല്‍ഡ് കണ്ടെത്തിയിരുന്നു.

ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിലെ ടോര്‍ക് നിശ്ചിത നിലവാരത്തിലല്ലെന്നാണു കമ്പനി പരിശോധനകളില്‍ കണ്ടെത്തിയത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ അപകടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും സ്വന്തം നിലയ്ക്കു ബൈക്കുകള്‍ തിരിച്ചു വിളിച്ചു തകരാര്‍ പരിഹരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW