Sunday, August 25, 2019 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 03.39 PM

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു; പോലീസില്‍ പരാതിയുമായി ഉണ്ണിത്താന്‍

Rajmohan Unnithan, Congress

കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന് കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ നേതാവാണ് പണം മോഷ്ടിച്ചത്. ഇത് സംബന്ധിച്ച് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പ്പറമ്പിലെ വീട്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടുവെന്നാണ് ഉണ്ണിത്താന്റെ പരാതി.

ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്ത് നിന്ന് എത്തിയ നേതാവിനെതിരെയാണ് പരാതി. ജില്ലാ പോലീസ് മേധാവിക്ക് ഉണ്ണിത്താന്‍ നല്‍കിയ പരാതി മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട് അതേസമയം പരാതിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW