Saturday, August 24, 2019 Last Updated 58 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 08.21 PM

എനിക്കിഷ്ടം രോഗികളെ ശുശ്രൂഷിക്കാന്‍: ആഴ്ചയിലൊരിക്കല്‍ ഈ പ്രധാനമന്ത്രി 'ഡോക്ടറാകും'.!

Bhutan PM

തിംഫു: ഭൂട്ടാന്‍ തലസ്ഥാനമായ തിംഫുവിലെ ജിഗ്മെ ഡോര്‍ജി വാങ്ചുക് ദേശീയ റഫറല്‍ ആശുപത്രിയില്‍ ശനിയാഴ്ചകളില്‍ ജോലിക്കെത്തുന്ന ഒരു സര്‍ജനുണ്ട്. പേര് ലോട്ടെ ഷെറിങ്. അദ്ദേഹം ഒരു ഡോക്ടര്‍ മാത്രമല്ല, ഭൂട്ടാനിലെ പ്രധാമമന്ത്രി കൂടിയാണ്. പ്രധാമന്ത്രിയായിട്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞ് ആശുപത്രിയിലെത്തുന്നത് എന്തിനെന്ന് ചോദിച്ചാല്‍ അത് തനിക്ക് ഒരു സ്‌ട്രെസ്സ് റിലീഫാണെന്നാണ്.

'എനിക്കിതൊരു സ്ട്രെസ്-റിലീഫാണ്.,ചിലര്‍ ഗോള്‍ഫ് കളിക്കും, ചിലര്‍ അമ്പെയ്ത്ത് പരിശീലിക്കും. എനിക്കാണെങ്കില്‍ രോഗികളെ ശുശ്രൂഷിക്കാനാണ് ഇഷ്ടം. അതുകൊണ്ട് വാരാന്ത്യങ്ങള്‍ ഞാനിവിടെ ചെലവഴിക്കുന്നു.' ഷെറിങ് തുടരുന്നു.

ഇതുകൊണ്ടുമാത്രം തീര്‍ന്നില്ല, വ്യാഴാഴ്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ക്ലാസ് എടുക്കാനും ഞയറാഴ്ചകളില്‍ സ്വന്തം കുടുംബത്തിനു വേണ്ടിയും അദ്ദേഹം സമയം കണ്ടെത്തുന്നു. ആരോഗ്യരംഗത്തിന്റെ പുരോഗതി വാഗ്ദാനം കണ്ടാണ് താന്‍ അധികാരത്തിലേറിയതെന്നും അതിനാല്‍ തന്റെ മരണം വരെ ഡോക്ടര്‍ എന്ന നിലയിലുള്ള സേവനം തുടരുമെന്നും ഷെറിങ് പറയുന്നു.

ഇവിടെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ പ്രധാനമന്ത്രിയാണ് അമ്പതുകാരനായ ഷെറിങ്. 2008ലാണ് രാജ്യത്ത് രാജഭരണം അവസാനിച്ചത്. 2013ലാണ് ഷെറിങ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. അത്തവണത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് ഗ്രാമീണ മേഖലയില്‍ അരോഗ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും, ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലും പകര്‍ച്ചവ്യാധികളെ തടയുന്നതിലുമൊക്കെ വളരെയധികം പുരോഗതിയാണ് ഷെറിങിന്റെ ഭരണകാലത്ത് ഉണ്ടായിട്ടുള്ളത്.

രാജ്യത്തിന്റെ പുരോഗതി അവിടുത്തെ ജനങ്ങളിലാണെന്ന് വിശ്വസിച്ച് ഗ്രോസ് നാഷണല്‍സ് ഹാപ്പിനെസ് എന്ന ആശയം ആദ്യമായി നടപ്പാക്കിയ രാജ്യമാണ് ഭൂട്ടാന്‍. അന്തരീക്ഷ മലിനീകരണം തീരെ കുറവായ ഇവിടെ 60 ശതമാനവും വനമേഖലയായി നിലനിര്‍ത്തിക്കൊള്ളാമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യം കൂടിയാണ് ഭൂട്ടാന്‍.

Ads by Google
Ads by Google
Loading...
TRENDING NOW