Friday, August 23, 2019 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 05.03 PM

125 സിസി എന്‍ജിനില്‍ ഹീറോ മാസ്‌ട്രോ എഡ്ജ് എത്തുന്നു

hero maestro edge 125 launch date announced

125 സിസി എന്‍ജിനില്‍ ഹീറോ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടര്‍ മേയ് 13-ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരുന്നു മാസ്‌ട്രോ എഡ്ജ് 125 ഹീറോ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പുതിയ എന്‍ജിനില്‍ പ്ലെഷര്‍ 110 മോഡലും കമ്പനി അവതരിപ്പിക്കും.

അടുത്തിടെ ഹീറോ പുറത്തിറക്കിയ ഡെസ്റ്റിനി 125 മോഡലിലെ അതേ 125 സിസി എന്‍ജിനാണ് മാസ്‌ട്രോ 125 മോഡലിനും കരുത്തേകുക. 8.7 ബിഎച്ച്പി പവറും 10.2 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ എന്‍ജിന്‍. ഈ രണ്ട് മോഡലുകളും 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഒന്നിച്ചായിരുന്നു ഹീറോ പ്രദര്‍ശിപ്പിച്ചിരുന്നത് (ഡെസ്റ്റിനി 125 മോഡല്‍ ഡ്യുവറ്റ് 125 എന്ന പേരില്‍).

ഹോണ്ട ഗ്രാസ്യ, ഹോണ്ട ആക്ടീവ 125, സുസുക്കി ആക്‌സസ് 125 എന്നിവയാണ് 125 മാസ്‌ട്രോയെ കാത്തിരിക്കുന്ന എതിരാളികള്‍. അലേയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, യുഎസ്ബി ചാര്‍ജിങ്, ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ഐ3എസ് സംവിധാനം എന്നിവ മാസ്‌ട്രോ എഡ്ജ് 125-ല്‍ നല്‍കും. സര്‍വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍ എന്നീ മുന്നറിപ്പ് നല്‍കുന്ന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇതിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW