Tuesday, August 20, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 02.38 PM

സൗദി അറേബ്യയിൽ വിദേശികൾക്കായി രണ്ടുതരത്തിൽ ഉള്ള താമസാനുമതി രേഖ നൽകാൻ ശൂറാ കൗൺസിൽ അഗീകാരം നൽകി

uploads/news/2019/05/306958/Gulf090519c.jpg

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രണ്ട്തരം (താമസാനുമതി രേഖ ) ഇഖാമ സമ്പ്രദായം നടപ്പാക്കുന്നു. മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗണ്‍സില്‍ ഇതുനുള്ള അംഗീകാരം നല്‍കി. എല്ലാ ആനുകൂല്യങ്ങളോടും ഉള്ള റെസിഡന്‍സ് പെര്‍മിറ്റാണ് വിദേശികള്‍ക്ക് ലഭിക്കുക.

പ്രിവിലേജ് കാറ്റഗറിയിൽ ഉള്ള ഇക്കാമ ലഭിക്കുന്നവർക്ക് ഫാമിലി വിസയും ബന്ധുക്കൾക്ക് സന്ദർശന വിസയും ലഭ്യമാകും കൂടാതെ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനും റിയൽ എക്സ്റ്റേറ്റ് സ്വന്തമാക്കാനും സാധിക്കും .എന്നാൽ ഇത് ഇന്നുമുതൽ പ്രാബല്യത്തിൽ വരും എന്ന് ശൂറാ കൗൺസിലിൽ വ്യക്തമാക്കിയിട്ടില്ല .

ശൂറാ കൗൺസിൽ അംഗീകരിച്ച ഗ്രീൻ കാർഡിന് സമാനമായ എക്‌സലൻസ് ഇഖാമ നിയമം പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചക്കും സഹായകമാകുമെന്ന് വിലയിരുത്തൽ. മൂലധനങ്ങൾ സൗദിയിൽ തന്നെ നിലനിർത്തുന്നതിന് സഹായിക്കുന്ന പദ്ധതി പുതിയ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മെഡിക്കൽ, ധന മേഖലകളിലെ വിദഗ്ധരും നിക്ഷേപകരും കൂടുതൽ മികച്ച അവസരങ്ങൾ തേടി മറ്റു രാജ്യങ്ങളിലേക്ക് കൊഴിഞ്ഞുപോകുന്ന പ്രവണതയും പുതിയ പദ്ധതി തടയും.

വിദേശികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും വകവെച്ചുനൽകുന്ന ദീർഘകാല വിസ അനുവദിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് നാലു വർഷം മുമ്പ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിരുന്നു . ചില രാജ്യങ്ങളിൽ ഇത്തരം വിസകൾ ഗ്രീൻ കാർഡ് എന്ന് പേരിലാണ് അറിയപ്പെടുന്നത്. ചില ഗൾഫ് രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും ഇത്തരം പദ്ധതി നടപ്പാക്കുന്നുണ്ട്.

വിദേശ നിക്ഷേപകർ അടക്കമുള്ളവർക്ക് ദീർഘകാല വിസയും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നത് രാഷ്ട്രത്തിനും വിദേശികൾക്കും ഒരുപോലെ ഗുണം ചെയ്യും. ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പെട്രോളിതര മേഖലയുടെ വളർച്ചയും ഇതിലൂടെ ലക്ഷ്യമിടുന്നു.

ശൂറാ കൗൺസിൽ അംഗീകരിച്ച ഗ്രീൻ കാർഡിന് സമാനമായ എക്‌സലൻസ് ഇഖാമ നിയമം പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചക്കും പൊതുവെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Ads by Google
Thursday 09 May 2019 02.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW