Tuesday, August 20, 2019 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 08.22 AM

പുകവലിക്കുന്നവരെ ഉപദേശിക്കാനില്ല; സമയമാകുമ്പോള്‍ എല്ലാവരും നിര്‍ത്തിക്കോളും; ഇനി ഞാന്‍ വലിക്കില്ല. കാരണം വലിയാണ് എന്നെ രോഗിയാക്കിയത്; ശ്രീനിവാസന്‍ പറയുന്നു

 about smoking

പുകവലി ശീലം തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന് തുറന്നു പറയുകയാണ് നടന്‍ ശ്രീനിവാസന്‍. പുതിയ ചിത്രമായ കുട്ടിമാമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ ഈ തുറന്നു പറച്ചില്‍. '' ഇനി ഞാന്‍ വലിക്കില്ല. കാരണം വലിയാണ് എന്നെ രോഗിയാക്കിയത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ അതെനിക്ക് ഉണ്ടാക്കി തന്നു. ഇനി വലിച്ചാല്‍ രക്ഷയില്ലെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്. അതുകൊണ്ട് ഇനി വലിക്കില്ല.''

പുകവലിക്കുന്നവരോടുള്ള ഉപദേശമായി ഇതു കാണാമോ എന്ന ചോദ്യത്തിന് ഏയ് ഉപദേശമൊന്നുമല്ല. സമയമാകുമ്പോള്‍ എല്ലാവരും നിര്‍ത്തിക്കോളുമെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യസിസിയെ കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞു. '' ഡബ്ല്യുസിസിയുടെ ഉദ്ദേശ്യമെന്താണ്? അവരുടെ ആവശ്യമെന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. എന്താണീ സ്ത്രീപുരുഷ സമത്വം? തൊഴിലില്‍ എങ്ങനെയാണ് തുല്യതയുണ്ടാകുക? നൂറ് മീറ്റര്‍ ഓട്ടത്തില്‍ ആണുങ്ങളുടെ ലോകറെക്കോര്‍ഡ് ഒന്‍പത് സെക്കന്‍ഡിനടുത്താണ്. സ്ത്രീകളുടേത് പതിനൊന്ന് സെക്കന്‍ഡോ മറ്റോ ആണ്. വ്യത്യാസമുണ്ടല്ലോ, പിന്നെ എങ്ങനെയാണ് തുല്യതയുണ്ടാകുന്നത്?.

നടിയെ ആക്രമിച്ച കേസില്‍ ഒന്നരക്കോടി രൂപക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരപ്പൈസ പോലും ചെലവാക്കില്ല. ഒരു സംഘടനയേയും നശിപ്പിക്കാനല്ല താന്‍ സംസാരിക്കുന്നത് ചിലകാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതു കൊണ്ട് കൂടുതല്‍ പറയുന്നില്ല'' - ശ്രീനിവാസന്‍ പറഞ്ഞു

Ads by Google
Thursday 09 May 2019 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW