Sunday, August 18, 2019 Last Updated 55 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 05.48 PM

ഫുള്‍ എ പ്ലെസും, വിജയവുമൊന്നുമല്ല വാര്‍ത്ത: ആ 1.89 ശതമാനത്തിനെ ഒന്ന് കാണണം, വൈദികന്റെ വേറിട്ട കുറിപ്പ്

Facebook post, Fr. Jijo kurian

എസ്എസ്എല്‍സി- ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫല പ്രഖ്യാപനത്തിനു പിന്നാലെ ചുറ്റും ഉയരുന്ന ഒരേയൊരു ചോദ്യമേയുള്ളു.. എത്ര എ പ്ലെസ് ഉണ്ട്? എപ്ലെസുകളുടെ എണ്ണം കണക്കാക്കി പിന്നെ സ്‌കൂളുകളും മറ്റു പല സംഘടനകളുടെയും ഫ്‌ളെക്‌സ് നിരയായി വഴിയരുകുകളില്‍ ഉയരും. ഫുള്‍ എ പ്ലെസിനു കുട്ടികള്‍ മാത്രമല്ല സ്‌കൂളുകള്‍ തമ്മിലും കടുത്ത മത്സരമാണ്. എ പ്ലെസ് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ പുതിയ അഡ്മിഷന്‍ ക്ഷണിക്കുന്നതുപോലും, എല്ലാം എ പ്ലെസ് മയമാകുമ്പോള്‍ മാര്‍ക്ക് കുറവു വന്നവരേയും പരാജിതരേയും ആരും ഓര്‍മ്മിക്കാറില്ല, ആശ്വസിപ്പിക്കാറില്ല. ഈ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ ഉയരുന്ന എ പ്ലെസ് എന്ന 'ദുഷിച്ച' വശം ചൂണ്ടിക്കാട്ടുന്ന ഒരു വൈദികന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ഫാ. ജിജോ കുര്യന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്നത്തെ വിദ്യാഭ്യാസ ലോകത്തിന് മുന്നിലെ ഏറ്റവും വെല്ലുവിളി തുറന്നുകാണിച്ചിരിക്കുന്നത്. ആ 1.89 ശതമാനത്തിനെ ഒന്ന് കാണണം, അവരെ കേള്‍ക്കണം, ഫുള്‍ എ പ്ലെസും വിജയവുമൊന്നുമല്ല വാര്‍ത്ത.. എന്ന് പറഞ്ഞുകൊണ്ടാണ് നമ്മെ ചിന്തിപ്പിക്കുന്ന ഒരു തുറന്നെഴുത്ത്. 98.11 ശതമാനമായിരുന്നു എസ്എസ്എല്‍സി പരീക്ഷയിലെ ഇത്തവണത്തെ വിജയം. നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ട 1.89 ശതമാനത്തെയാണ് അച്ഛന്‍ ഇവിടെ ചുണ്ടിക്കാണിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആ 1. 89% ത്തിനെ ഒന്നു കാണണം. അവരെ കേള്‍ക്കണം. ഫുള്‍ അ+ ഉം 100 % വിജയവുമൊന്നുമല്ല വാര്‍ത്ത. 1. 89% അവരുടെ ജീവിതപശ്ചാത്തലം, അവര്‍ ലോകത്തെ കാണുന്ന രീതി, അവര്‍ അനുഭവിക്കുന്ന ആത്മനിന്ദ... അതാണ് വിദ്യാഭ്യാസലോകത്തിന് മുന്നിലെ വെല്ലുവിളി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW