Saturday, August 24, 2019 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 12.50 PM

'തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ അവര്‍ നമ്മെ മുതലാക്കി' ആര്‍എസ്എസിനെതിരേ തുറന്നടിച്ച് റെഡി ടൂ വെയ്റ്റ് ; ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ സംഘപരിവാറില്‍ ഭിന്നത

uploads/news/2019/05/306705/sabarimala.jpg

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിഷയമായി ഉയര്‍ത്തിക്കാട്ടിയ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആചാരസംരക്ഷണ സമിതിയില്‍ തന്നെ ഭിന്നത ഉള്ളതായും ഇക്കാര്യത്തില്‍ ഇരു കൂട്ടരും തമ്മില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യമായി ഏറ്റുമുട്ടാനും തുടങ്ങി. ആചാര സംരക്ഷണ വാദികളായ റെഡി ടൂ വെയ്റ്റ് പ്രചാരകരും സ്ത്രീകള്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍എസ്എസ് പുരോഗമന വാദികളും തമ്മില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോര് മറുകുകയാണ്.

ശബരിമലയിലെ യുവതീപ്രവേശനത്തിനൊപ്പം ആദ്യം നില്‍ക്കുകയും പിന്നീട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിശ്വാസികള്‍ക്ക് ഒപ്പം നിന്നവരുമാണ് ആര്‍എസ്എസ്. എന്നാല്‍ ശബരിമല ആചാരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാട് പണ്ടു മുതലേ സ്വീകരിച്ചവരാണ് റെഡി ടൂ വെയ്റ്റ് ക്യാംപയിന്റെ ആള്‍ക്കാര്‍. രണ്ടു കൂട്ടരും വിശ്വാസ സംരക്ഷണത്തിനായി ഒരു കൊടിക്കീഴില്‍ വരികയും ശബരിമല സമരത്തിന് ഏകീകൃത സ്വഭാവം വരികയും ചെയ്തിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ര്ടീയ മുതലെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് ആചാര സംരക്ഷണത്തെ സമീപിച്ചത്. ആര്‍എസ്എസിലെ ഒരു ബൗദ്ധിഖ് പ്രമുഖായ ആര്‍ ഹരിയടക്കമുള്ളവര്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാടില്‍ നില്‍ക്കുന്നവരാണ് താനും. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവര്‍ പഴയ നിലപാടിലേക്ക് തിരിച്ചു വരികയും ചെയ്തു.

അതേസമയം ശബരിമല ആചാര സംരക്ഷണം എന്ന ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന റെഡി ടൂ വെയ്റ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞും അതേ നിലപാടില്‍ തുടരുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആര്‍എസ്എസ് നിലപാട് മാറ്റിയതാണ് ഇപ്പോള്‍ ഇരു കൂട്ടരും തമ്മിലുള്ള തുറന്നുപോരില്‍ എത്തിയിരിക്കുന്നത്. ശബരിമല നിലപാടുകളില്‍ റെഡി ടൂ വെയ്റ്റിന്റെ പ്രവര്‍ത്തകരില്‍ ഒരാളായ ശങ്കു ദാസ് ആര്‍എസ്എസിന്റെ ആര്‍ ഹരിയെ വിമര്‍ശിച്ച മെയ് 4 ന് ഇട്ട പോസ്റ്റാണ് വിവാദം ഉയര്‍ത്തിവിട്ടത്.

ഇതിന് പിന്നാലെ ശങ്കു ടി ദാസിന്റെ പോസ്റ്റിന് റെഡി ടു വെയ്റ്റ് നേതാവ് പത്മപിള്ള നടത്തിയ കമന്റാണ് മറുവശത്തുള്ളവര്‍ ഏറ്റെടുത്തത്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള അഭിപ്രായപ്പെടുന്നു. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ര്ടീയ നയം മാത്രമായിരുന്നു എതിരാളികള്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ (ആചാര സംരക്ഷകരെ) എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നുമുള്ള പദ്മ പിള്ളയുടെ കമന്റ് വലിയ ചര്‍ച്ചമായി മാറി.

ഇതിന് പിന്നാലെ റെഡി ടൂ വെയിറ്റ് ആചാര സംരക്ഷണ വിഭാഗത്തെ എതിര്‍ത്തും ആര്‍എസ്എസിനെ അനുകൂലിച്ചും അനേകം കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. വലിയ തോതിലുള്ള കമന്റ് യുദ്ധം തുടങ്ങിയതോടെ ആര്‍എസ്എസ് നിലപാടുകള്‍ ഭക്തരെ ചൂഷണം ചെയ്യുന്നു എന്ന തരത്തില്‍ പോസ്റ്റുകളും കമന്റുമിട്ട പത്മപിള്ളയെയും ശങ്കു ടി ദാസിനെയും വ്യക്തിപരമായി ആക്രമിച്ച് വരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സംഭവം വലിയ വിവാദമായതോടെ പല പോസ്റ്റുകളും പിന്നീട് പിന്‍വലിക്കപ്പെട്ടു.

അവസാനം ഇട്ട പോസ്റ്റില്‍ പദ്മ പിള്ള വിമര്‍ശനം ശബരിമല വിഷയത്തില്‍ ഒളിച്ചുകളി നടത്തുന്ന ആര്‍എസ്എസിലെ വിഭാഗത്തിനെതിരെ മാത്രമാക്കിയിട്ടുണ്ട്. 'പിണറായി വിജയനെ എതിര്‍ക്കുക എന്നു പറഞ്ഞാല്‍ അത് തന്നെയൊരു പുണ്യപ്രവര്‍ത്തി ആണെന്നിരിക്കെ, ആ പ്രതിരോധത്തിനോട് വളരെ സ്‌നേഹമുണ്ട്. പക്ഷെ 'യുവതികള്‍ കയറിയാല്‍ അയ്യപ്പന് ഒരു ചുക്കും സംഭവിക്കില്ല' എന്നാവര്‍ത്തിക്കുന്ന യോഹു വിഭാഗത്തിലെ ആളുകളെയും ആചാരസംരക്ഷകരെന്നു തെറ്റിദ്ധരിച്ചുപോയതില്‍ ഉള്ള ആത്മനിന്ദ ഉണ്ട് താനും. 'അവര്‍' എന്നു ഞാനുദ്ദേശിച്ചത് അവരെയാണ്. അവര്‍ രാഷ്ര്ടീയത്തിന് വേണ്ടി വന്നവരാണ്, ആ നിലയില്‍ മാത്രമേ കാണേണ്ടിയിരുന്നുള്ളൂ എന്നു സാരം'. ഇതാണ് പുതിയ പോസ്റ്റ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW