Wednesday, August 21, 2019 Last Updated 47 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 10.42 AM

എയര്‍ടെല്‍ സിനിമയും ടിവിയും കൂടുതല്‍ ആളുകളിലേക്ക് ; വെബ് പതിപ്പുമായി എയര്‍ടെല്‍

airtel tv web live tv movies shows testing

ഭാര്‍തി എയര്‍ടെല്‍ പുതിയ ടെക്‌നോളജി പ്ലാനുമായി രംഗത്ത്. എയര്‍ടെല്‍ സിനിമയും എയര്‍ടെല്‍ ടിവിയും കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ വെബ് പതിപ്പുമായാണ് എയര്‍ടെല്‍ രംഗത്ത് എത്തിയിരിക്കുന്നത്.

എയര്‍ടെല്‍ ആപ്പുകളില്‍ മാത്രം ലഭിച്ചിരുന്ന സര്‍വീസാണ് ഇപ്പോള്‍ വെബ്‌സൈറ്റ് വഴിയും ലഭിക്കുന്നത്. എന്നാല്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് മാത്രമാണ് സേവനം ലഭിക്കുക.

373 ടിവി ചാനലുകളും 10,000 സിനിമകളുമാണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ വരുമെന്നാണ് അറിയുന്നത്. ആപ്പില്‍ ലഭിക്കുന്ന എല്ലാ ചാനലുകളും സിനിമകളും വെബ് പതിപ്പില്‍ ലഭിക്കുന്നില്ല.

വളരെ കുറച്ച് ചാനലുകള്‍ മാത്രമാണ് വെബ് പതിപ്പില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനായി വെബ്‌സൈറ്റില്‍ എയര്‍ടെല്‍ നമ്പര്‍ ചേര്‍ക്കണം. ഈ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി വഴി വെരിഫൈ ചെയ്യുകയും വേണം. ഡെസ്‌ക്ടോപ്, ലാപ്‌ടോപ് തുടങ്ങി ഡിവൈസുകളില്‍ വെബ് ബ്രൗസര്‍ ഉപയോഗിച്ച് എയര്‍ടെല്‍ ടിവി കാണാം.

Ads by Google
Ads by Google
Loading...
TRENDING NOW