Monday, August 19, 2019 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 05.50 PM

ടിക്ക് ടോക്കിലെ വൈറല്‍ ഗാനമായ പൂത്തുമ്പീ കുര്‍ള മമ്മീ എന്ന പാട്ടിന്റെ അര്‍ഥം...

tik tok viral song

കൊച്ചി: ടിക്ക് ടോക്കില്‍ തരംഗമായി മാറിയിരിക്കുകയാണ് 'പൂത്തുമ്പീ കുര്‍ള മമ്മീ' എന്ന ഗാനം. ഇതിനോടകം കുറച്ച് സമയം കൊണ്ട് തന്നെ നിരവധി പേരാണ് ഡാന്‍സ് കളിച്ച് ഗാനം വൈറലാക്കിയിരിക്കുന്നത്. ബംഗാളിലുള്ള ഈ ഗാനത്തിന്റെ പലപതിപ്പിലുള്ള വിഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്.

എന്നാല്‍ ശരിക്കും ഈ പാട്ടിന്റെ അര്‍ത്ഥം എന്താണ്? ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍ എഴുതിയ ഫേയ്ബുക്ക് പോസ്റ്റിലാണ് വിവരങ്ങളുള്ളത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൂത്തുമ്പി - പ്രൊഥൊം ബിയെ

പ്രൊഥൊം ബിയെ കൊര്‍ലാം അമി
ജെലാ ബൊര്‍ധമാന്‍/
ബഷൊര്‍ ഖൊരെ ബൊര്‍ കെ ധൊരെ
ജോര്‍ സെ കേളലാം/
രാഗ് കൊറെ ബോര്‍ ചര്‍ലൊ ബാഡി
അര്‍ തൊ എലോ നാ

[ആദ്യത്തെ കല്യാണം ബര്‍ധമാന്‍ ജില്ലയിലായിരുന്നു
ആദ്യരാത്രി തന്നെ ഭര്‍ത്താവിനെ ഞാന്‍ തല്ലി ശരിയാക്കി
പിണങ്ങിപ്പോയ അയാള്‍ പിന്നെ തിരിച്ചു വന്നില്ല]

ഇതാണ് നമ്മള് ടിക് ടോക്കില്‍ പാടിക്കളിക്കുന്ന
പൂത്തുമ്പീ- കുര്‍ള മമ്മീ ടെ ശരിക്കൂള്ള ബംഗാളി കഥ കേട്ടാ.

Edit: രണ്ടാമത്തെ വരിക്ക്
//ബഷോര്‍ ഖൊരെ ബൌ അമരെ
കൊര്‍ലൊ അഭിമാന്‍// എന്ന ഒരു വേര്‍ഷന്‍ കൂടി ഉണ്ടെന്ന് കേട്ടു, Thanks to Julius Nikita. [ആദ്യരാത്രി ഭാര്യക്ക് അത്ര പിടിച്ചില്ല എന്നാണ് അതിന്റെ ഏകദേശ അര്‍ത്ഥം.]

ഒരു ബംഗാളി പെണ്‍കുട്ടി പാടുന്ന വേര്‍ഷനാണ് ഞാന്‍ കേട്ടതും ഒരു സുഹൃത്തിന്റെ സഹായത്താല്‍ പരിഭാഷപ്പെടുത്തിയതും,recorded song അല്ല. അത് more like a parody version ആണെന്ന് തോന്നുന്നു. ഭര്‍ത്താവിനെ തല്ലി ഓടിക്കുന്നതെല്ലാം അതുകൊണ്ടാവും.

Ads by Google
Ads by Google
Loading...
TRENDING NOW