Tuesday, August 20, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 04.50 PM

ബുള്ളറ്റ് വില്‍പ്പനയില്‍ ഇടിവ്

royal enfield sales decline april

റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വില്‍പ്പന നോക്കിയാല്‍ 21 ശതമാനമാണ് റോയല്‍ എന്‍ഫീല്‍ഡിന് സംഭവിച്ചിരിക്കുന്ന ഇടിവ്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കമ്പനി ഏറ്റവുമൊടുവില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം റോയല്‍ എന്‍ഫീല്‍ഡ് ആകെ വിറ്റത് 62,897 ബൈക്ക് യൂണിറ്റുകളാണ്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ 76,187 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു.

ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം, 350 സിസിക്ക് മുകളില്‍ 21 ശതമാനം വളര്‍ച്ച റോയല്‍ എന്‍ഫീല്‍ഡിനുണ്ട്. ക്ലാസിക്ക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍, ഇന്‍ര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലുള്ളത്.

പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES മോഡലുകളെയും പോയമാസം കമ്പനി അവതരിപ്പിക്കുകയുണ്ടായി. നിലവില്‍ 350 സിസി മോഡലുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രതിസന്ധി നേരിടുന്നത്.

1.21 ലക്ഷം രൂപയാണ് ബുള്ളറ്റ് 350 -ക്ക് വില. ബുള്ളറ്റ് 350 ES 1.35 ലക്ഷം രൂപ ഷോറൂമില്‍ വില കുറിക്കും. അടുത്തവര്‍ഷം ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരിക്കുന്ന സാഹചര്യം അനുസരിച്ച് പുതുതലമുറ ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്.

പുതിയ എഞ്ചിനും ആക്‌സസറികളും അടക്കം മോഡലുകളെ കമ്പനി മൊത്തത്തില്‍ പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW