Saturday, August 24, 2019 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 04.07 PM

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് ടെക്‌നീഷ്യനായ മലയാളി യുവാവ് മരിച്ചു

ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
 kuwait

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ മലയാളിയായ ടെക്‌നീഷ്യന് ദാരുണാന്ത്യം. കുവൈറ്റ് എയര്‍വേസിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവന്നതപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (33) ആണ് അപകടത്തില്‍പെട്ടത്. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ കുവൈറ്റ് എയര്‍വേസ് വിമാനമാണ് ആനന്ദിന്റെ മേല്‍കയറിയത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം വിമാനത്തിനുള്ളില്‍ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈറ്റ് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിന. മകള്‍: നൈനിക. ഇവര്‍ കുവൈറ്റിലാണ് താമസം. ഇന്ന് വൈകിട്ടോടെ മൃതദേഹം കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW