Tuesday, August 20, 2019 Last Updated 33 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 02.48 PM

റിപ്പബ്ലിക് ടിവിയിലെ ഏഷ്യാനെറ്റിന്റെ ഓഹരി കൂടി അര്‍ണാബ് ഗോസ്വാമി സ്വന്തമാക്കി

Arnab Goswami, Republic

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടെലിവിഷനിലെ ഏഷ്യാനെറ്റിന്റെ ഓഹരി അര്‍ണാബ് ഗോസ്വാമി സ്വന്തമാക്കി. ചാനലിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയില്‍ ആയിരുന്ന ഓഹരികള്‍ കൂടി അര്‍ണാബ് സ്വന്തമാക്കിയത്. ഇനി റിപ്പബ്ലിക് മീഡിയ നെറ്റ്‌വര്‍ക്ക് എന്ന പേരിലായിരിക്കും കമ്പനി അറിയപ്പെടുന്നത്. കമ്പനിയുടെ പൂര്‍ണ ഓഹരികള്‍ അര്‍ണാബിലേക്ക് എത്തുന്നതോടെ 1200 കോടി രൂപ മൂല്യമുള്ള കമ്പനിയായി റിപ്പബ്ലിക് മാറിയിരിക്കുകയാണ്.

റിപ്പബ്ലിക് ടെലിവിഷന്റെയും അര്‍ണാബിന്റെയും വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്ന് ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശക്തമായൊരു മീഡിയ-ടെക് പ്ലാറ്റ്‌ഫോം വളര്‍ത്തിയെടുക്കുന്നതില്‍ പിന്തുണ നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഏഷ്യാനെറ്റുമായുള്ള സഹകരണം വിജയകരമായിരുന്നെന്ന് അര്‍ണാബ് ഗോസ്വാമിയും പ്രതികരിച്ചു. ചാനലിന്റെ എം.ഡിയും എഡിറ്ററുമാണ് നിലനില്‍ അര്‍ണാബ് ഗോസ്വാമി. രണ്ട് വര്‍ഷം കൊണ്ട് ചാനല്‍ വിജയകരമായി മാറി. അതിന് ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തന മികവും സഹായിച്ചുവെന്നും അര്‍ണാബ് പറഞ്ഞു. എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും റിപ്പബ്ലിക് ടെലിവിഷനെ വികസിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷം മുമ്പ് റിപ്പബ്ലിക് ടെലിവിഷന്റെ ഇംീഷ് പതിപ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ റിപ്പബ്ലിക് ഭാരത് എന്ന പേരില്‍ ഹിന്ദി ചാനലും പ്രവര്‍ത്തിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW