Tuesday, August 20, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 04 May 2019 10.40 AM

പാല് തരാത്ത പശുക്കളാണ് മുസ്ലീങ്ങളെന്ന് ബിജെപി എംഎല്‍എ

uploads/news/2019/05/305846/bjp.jpg

ദിസ്പുര്‍ : മുസ്ലീങ്ങള്‍ പാലു തരാത്ത പശുക്കളെന്ന് ബിജെപി എംഎല്‍എ. ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്ക്കിടെയാണ് അസം ദിബ്‌റുഗര്‍ഹ് മണ്ഡലത്തിലെ എംഎല്‍എയായ പ്രശാന്ത ഫുക്കാന്‍ ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്.

പാല് തരാത്ത പശുക്കള്‍ക്ക് എന്തിനാണ് കാലിത്തീറ്റ നല്‍കുന്നതെന്നും പ്രശാന്ത ചോദിച്ചു. വിവാദ പരാമര്‍ശത്തിന്മേല്‍ നിയമസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബത്ര സൈക്കിയ പ്രശാന്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവാദം കത്തിക്കയറിയതോടെ പ്രസ്താവനയില്‍ വിശദീകരണവുമായി പ്രശാന്ത രംഗത്തെത്തി.

മുസ്‌ലിങ്ങളോടെ വോട്ട് ചോദിക്കുന്നതില്‍ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പ്രശാന്ത പറഞ്ഞു. 90 ശതമാനം മുസ്‌ലിങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ല.

അപ്പോള്‍ അസമിലെ ഒരു പഴഞ്ചൊല്ല് പറഞ്ഞു. പാല് തരാത്ത പശുവിനെ എന്തിന് തീറ്റ കൊടുക്കുന്നുവെന്ന്. അല്ലാതെ മുസ്‌ലിങ്ങളെ ഒരിക്കലും പശുവെന്ന് വിളിച്ചിട്ടില്ല. അവരോട് വോട്ട് ചോദിക്കുന്നതില്‍ കാര്യമില്ലെന്നാണ് ഉദ്ദേശിച്ചതെന്നും പശാന്ത ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW