Sunday, August 25, 2019 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 04.59 PM

മുക്കണ്ണന്‍ പാമ്പ് വൈറലാകുന്നു...; മൂന്നാംകണ്ണിന്റെ കാരണം തേടി ശാസ്ത്രലോകം

uploads/news/2019/05/305645/snake.jpg

മൂന്ന് കണ്ണുള്ള പാമ്പിനെ കണ്ടെത്തി. ഓസ്ട്രേലിയയിലെ വടക്കന്‍ പ്രവിശ്യയില്‍ നിന്നാണ് കാര്‍പ്പറ്റ് പൈത്തണ്‍ വിഭാഗത്തില്‍പ്പെടുന്ന മൂന്ന് കണ്ണുള്ള പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്റെ മൂന്നു ചിത്രങ്ങളാണ് പുറത്തു വന്നത്. ഓസ്ട്രേലിയയിലെ ഒരു വന്യജീവി സങ്കേതത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാമ്പിന് എന്താണ് മൂന്നു കണ്ണുകള്‍ വരാന്‍ കാരണമെന്ന് പഠനം നടന്നിരുന്നു. ആദ്യം കരുതിയത് രണ്ട് തലകള്‍ കൂടിച്ചേര്‍ന്നതാകാമെന്നാണ്. പക്ഷേ ഒതു തലയോടില്‍ തന്നെ അധികമായി ഒരു കണ്ണ് കൂടി സ്ഥിതി ചെയ്യുന്ന തരത്തിലാണ് എക്സ്റേ എടുത്തപ്പോള്‍ കണ്ടെത്തിയത്. മൂന്നു കണ്ണിനും കാഴ്ചയും ഉണ്ടായിരുന്നു. മാര്‍ച്ചിലാണ് ഇതിനെ ആദ്യമായി കാണുന്നത്. കണ്ടെത്തുമ്പോള്‍ ഇതിന് മൂന്നു മാസമായിരുന്നു പ്രായം. കണ്ടെത്തി ഒരാഴ്ചയ്ക്കകം ഈ പാമ്പ് മരണപ്പെടുകയും ചെയ്തു.

ജനിതക തകരാറാണ് ഈ മൂന്നാമത്തെ കണ്ണിന് കാരണമെന്നാണ് വന്യജീവി നിരീക്ഷകരുടെ നിഗമനം. പാരിസ്ഥിതിക വ്യതിയാനങ്ങളായിരിക്കാം ഈ അവസ്ഥയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഭക്ഷണം കഴിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന പാമ്പ് ഇത്രയും നാള്‍ ജീവിച്ചത് തന്നെ അദ്ഭുതമെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടറി പാര്‍ക്സ് ആന്റ് വൈല്‍ഡ്‌ലൈഫിലെ അധികൃതര്‍ വ്യക്തമാക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW