Tuesday, August 20, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 02.41 PM

മുണ്ടക്കയം സെന്റ മേരീസ് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകുന്നു

ശതാബ്ദി സമ്മേളനത്തില്‍ ഇടവക ഡയറക്ടറിയും സുവിനീറിന്റെ പ്രകാശനവും ശതാബ്ദി ഭവനത്തിന്റെ താക്കോല്‍ദാനവും നിര്‍വഹിക്കും.
Mundakkayam st. mary's church

കോട്ടയം: ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം നഗരത്തിന്റെ ഹൃദയഭാഗത്ത് ഏവര്‍ക്കും ആശ്വാസകേന്ദ്രമായി തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ് മേരീസ് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകുന്നു.

ഒരു വര്‍ഷത്തെ ആത്മീയവും ഭൗതികവുമായ ഒരുക്കങ്ങള്‍ക്കു ശേഷം മേയ് 12 ഞായറാഴ്ച 3 മണിക്ക് ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വിജയപുരം രൂപതാ മെത്രാന്‍ സെബാസ്റ്റിയന്‍ തെക്കതേച്ചേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നതും സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചന സന്ദേശം നല്‍കുന്നതും തുടര്‍ന്ന് ശതാബ്ദി തിരി തെളിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതുമാണ്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.

Mundakkayam st. mary's church

ശതാബ്ദി സമ്മേളനത്തില്‍ ഇടവക ഡയറക്ടറിയും സുവിനീറിന്റെ പ്രകാശനവും ശതാബ്ദി ഭവനത്തിന്റെ താക്കോല്‍ദാനവും നിര്‍വഹിക്കും. മേയ് ഒന്നു മുതല്‍ വിവിധ പരിപാടികളോടെയാണ് ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തിന് ഇടവക ഒരുങ്ങുന്നതെന്ന് വികാരി മോണ്‍.ഹെന്റി കൊച്ചുപറമ്പില്‍, അസി.വികാരി ഫാ.ജിന്‍സന്‍ തോമസ്, ഇടവക സമിതി സെക്രട്ടറി ജേക്കബ് വാര്‍വിളാംഗം, ശതാബ്ദി കമ്മറ്റി കണ്‍വീനര്‍ ചാര്‍ളി കോശി എന്നിവര്‍ വ്യക്തമാക്കി.
Mundakkayam st. mary's church

Ads by Google
Friday 03 May 2019 02.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW