Tuesday, August 06, 2019 Last Updated 56 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 06.02 PM

ടോള്‍ ബൂത്തില്‍ എത്തിയ കാറില്‍ നിന്നിറങ്ങിയ കുരങ്ങന്‍ ബൂത്തില്‍ സൂക്ഷിച്ചിരുന്ന പണവുമായി കടന്നു; സംഭവം ഇങ്ങനെ

ടോള്‍ ബൂത്തില്‍ വന്നുനിന്ന ഒരു കാറില്‍ നിന്നും പുറത്തേക്കിറങ്ങിയ ഒരു കുറങ്ങന്‍ ബൂത്തിനുള്ളില്‍ കയറി ജീവനക്കാരന്റെ അടുക്കലെത്തി.
Toll Booth

ലഖ്‌നൗ: ഹൈവേകളിലെ ടോള്‍ ബൂത്തുകളില്‍ പല തരത്തിലുള്ള കവര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരിലെ അക്ബര്‍പുര്‍ മകാത്‌വാലിയില്‍ ബാര ടോള്‍ പ്ലാസയില്‍ വ്യത്യസ്തനായ ഒരു കള്ളന്‍ കയറി.

ടോള്‍ ബൂത്തില്‍ വന്നുനിന്ന ഒരു കാറില്‍ നിന്നും പുറത്തേക്കിറങ്ങിയ ഒരു കുറങ്ങന്‍ ബൂത്തിനുള്ളില്‍ കയറി ജീവനക്കാരന്റെ അടുക്കലെത്തി. പതുക്കെ കൗണ്ടറില്‍ ഇരുന്ന ബാഗില്‍ നിന്നും ഒരു കെട്ട് നോട്ട് എടുത്ത് പുറത്തേക്ക് ചാടി. ജീവനക്കാരന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് കുരങ്ങന്‍ പണവുമായി കടന്നു. കാറിനുള്ളിലിരുന്നയാളും കുരങ്ങനെ പിടിക്കാന്‍ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യത്തിലുണ്ട്.

5,000 രൂപ കുരങ്ങന്‍ കൊണ്ടുപോയെന്നാണ് ജീവനക്കാരന്‍ അറിയിച്ചതായി ബാര ടേള്‍ പ്ലാസ എജിഎം മനോജ് ശര്‍മ്മ പറഞ്ഞു. അതേസമയം, സമാനമായ സംഭവങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും കുരങ്ങന്‍ എത്തിയ കാര്‍ ഏതാണെന്ന് അന്വേഷിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കുരങ്ങന്‍ ശല്യത്തെ കുറിച്ച് വാര്‍ത്ത പരന്നതോടെ മേഖലയില്‍ ടോള്‍ ബൂത്തില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ഭയക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW