Monday, August 19, 2019 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 12.46 PM

പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്ന് പ്രിയ, നന്ദി പറഞ്ഞ് പാര്‍വതി

about parvathy thiruvoth

വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഉയരെ എന്ന ചിത്രത്തില്‍ പാര്‍വതിയുടേത്. രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലുള്ള നിരവധിപ്പേര്‍ പാര്‍വതിക്ക് ആശംസകളുമായി രംഗത്തെത്തി. ഇപ്പോള്‍ യുവ നായിക പ്രിയ വാര്യരും പാര്‍വതിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും, ഐ സല്യൂട്ട് യൂ എന്നുമായിരുന്നു പാര്‍വതിയെ കുറിച്ച് പ്രിയ പറഞ്ഞത്.

പിന്നാലെ പ്രിയയ്ക്ക് നന്ദി അറിയിച്ച് പാര്‍വതിയും രംഗത്തെത്തി. ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്.

about parvathy thiruvoth

ആദ്യ സിനിമയായ ഒരു അഡാര്‍ ലൗവിന് ശേഷം പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ്. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിലും നായികയാകാനുള്ള ഒരുക്കത്തിലാണ് പ്രിയ. 'ലവ് ഹാക്കേഴ്സ്' ആണ് പ്രിയയുടെ പുതിയ ചിത്രം. മയങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലറായ ലവ് ഹാക്കേഴ്സിന്റെ ചിത്രീകരണം മേയ് മാസത്തോടെ ആരംഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW