Friday, August 23, 2019 Last Updated 51 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 12.19 PM

'ഫണ്ണി ബോയ്‌സ്', കണ്ണിറുക്കി ലാലേട്ടനും ചാക്കോച്ചനും, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

uploads/news/2019/05/305381/mohanlal.jpg

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ആരാധകര്‍ ആഘോഷമാക്കുകയാണ്. കള്ളച്ചിരിതൂകി ഒരു കണ്ണിറുക്കി നില്‍ക്കുന്ന താരത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ ഒരു സ്റ്റില്ലാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഒരു പള്ളിയ്ക്കുള്ളില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. രാധികാ ശരത്കുമാറിനെയും സമീപത്ത് അവ്യക്തമായി കാണാം. ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

View this post on Instagram

...😉That was soo cute🤗🤗

A post shared by Kunchacko Boban (@kunchacks) on

ഇട്ടിമാണിയിലെ ലാലേട്ടന്റെ കണ്ണിറുക്കിച്ചിരി വൈറലായതോടെ, ഒരു ചടങ്ങിനിടെ താന്‍ കണ്ണിറുക്കിച്ചിരിക്കുന്ന ചിത്രം കൂടി അതോടൊപ്പം ചേര്‍ത്തു വച്ച് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഫണ്ണി ബോയ്‌സ്' എന്നാണ് അതിന് ചാക്കോച്ചന്റെ വിശേഷണം. ഇതും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW