Tuesday, August 20, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 09.22 AM

ദോഹയുടെശ്രുതിമധുരമായി ‘ചോക്ലേറ്റ്മ്യുസിക്ബാന്‍ഡ്’

uploads/news/2019/05/305361/Gulf020519a.jpg

ദോഹ: സംഗീതപ്രേമികള്‍ക്ക് വ്യത്യസ്തമായ ആസ്വാദനതലമൊരുക്കി കുട്ടികളുടെ മ്യുസിക്ബാന്‍ഡ് “ചോക്ലേറ്റ്”ലോഞ്ച്ചെയ്തു.അതുല്യ ഗായക പ്രതിഭകള്‍ ജീവന്‍ നല്‍കിയ ഒരിക്കലും മറക്കാത്ത ഗാനമലരുകള്‍ സംഗീത മല്യമായി അവതരിപ്പിച്ച്‘ചോക്ലേറ്റ്മ്യുസിക്ബാന്‍ഡ്’വിസ്മയം തീര്‍ത്തു.

മലയാളത്തിന്‍റെപ്രീയപെട്ട ഈണങ്ങളും ,തമിഴകത്തിന്‍റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും,ഭാഷഭേദമന്യേ ഭാരതം ഒരുപോലെ ആസ്വദിക്കുന്ന ഹിന്ദി ഗാനങ്ങളോടൊപ്പം അറബിഗാനവും ആലപിച്ച്കുട്ടിഗായകര്‍ ചോക്ലേറ്റ്മ്യുസിക്ബാന്‍ഡ്’ശ്രുതിമധുരമാക്കി. പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ കെ ടി ചക്രപാണി ഖത്തറിലെ കുട്ടികളുടെ പ്രഥമമ്യുസിക്ബാന്‍ഡിന്റെ ഉത്ഘാടനംനിര്‍വഹിച്ചു.

അല്‍നജ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗായകന്‍ കെ ജെ യേശുദാസിന്റെശിഷ്യന്‍ശങ്കര്‍ ദാസ്,ഐഡിയല്‍ സ്റ്റാര്‍സിംഗര്‍ ഫെയിം മണികണ്ഠദാസ്,എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.കൊഡാക്കപ്രസിഡണ്ട് ജെയിംസ്ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ഖത്തറില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സംഗീതഅധ്യാപനം നടത്തുന്ന അഭിലാഷ്,ശില്പഅഭിലാഷ് എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിക്കുന്നപതിമൂന്നുകുട്ടികളാണ് മ്യുസിക്ബാന്‍ഡിലെ ഗായകര്‍.

അലീനമേരി ജോസ്സി,ഫെഡറിക്ക്ജേക്കബ്,കിരണ്‍ രവി,ആദികൃഷ്ണ,അഭിനവ്,ഹാദി അഹമദ്,ഹിബഷംന,ശ്രേയസുനില്‍,ലയസന്തോഷ്‌,മെറില്‍ ആന്‍മാത്യു,പവിത്രപ്രമോദ്,സാന്‍വിഉമേഷ്‌,ഹുവേലഫെത്വിന്‍ എന്നിവരടങ്ങുന്ന ഗായകസംഘം ചോക്ലേറ്റ്മ്യുസിക്ബാന്‍ഡിലൂടെ ദോഹയുടെ വേദികളില്‍സംഗീതതാളസമന്വയംതീര്‍ക്കും.ഉത്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംഗീതജ്ഞന്‍ കെ ടി ചക്രപാണിയുടെ സിനിമാഗാനങ്ങളിലെ ‘രാഗങ്ങളെ’വിശകലനം ചെയുന്നപ്രത്യേകപരിപാടിയും അരങ്ങേറി.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 02 May 2019 09.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW