Saturday, August 24, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 12.11 PM

വ്യാജരേഖ ഉണ്ടാക്കാന്‍ 10 ലക്ഷം മുടക്കി; പറയുന്ന കാര്യങ്ങള്‍ വാസ്തവമായിരിക്കണം; സത്യം എന്നെ സ്വതന്ത്രനാക്കട്ടെ; പൂതവേലിക്ക് മറുപടിയുമായി ഫാ. ജോസ് പുതുശ്ശേരി

 face book post

സീറോ മലബാര്‍ സഭയിലെ വ്യാജരേഖാ വിവാദത്തില്‍ ഫാ. പോള്‍ തേലക്കാടിനെതിരെ മുന്‍ വൈദിക സമിതി അംഗം ഫാ. ആന്റണി പൂതവേല്‍ രംഗത്തെത്തിയിരുന്നു. പോള്‍ തേലക്കാടന്‍ വ്യാജരേഖ ചമയ്ക്കാനായി 10 ലക്ഷം രൂപ ചിലവിട്ടെന്ന് ഫാ. ജോസ് പുതുശ്ശേരി തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫാ. ആന്റണിക്കെതിരെ ഫാ. ജോസ് പുതുശ്ശേരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫാ. ആന്‍ണി തന്റെ വാക്കുകള്‍ വളച്ചോടിക്കുകയിയിരുന്നെന്ന് അദ്ദേഹം പറയുന്നു.

വ്യാജരേഖ ഉണ്ടാക്കിയതില്‍ ഫാ. പോള്‍ തേലക്കാടിനാണ് മുഖ്യ പങ്കെന്ന് വൈദിക സമിതി മുന്‍ അംഗം ഫാ. ആന്റണി പൂതവേല്‍ ആരോപിച്ചിരുന്നു. സഭയിലെ പതിനഞ്ചോളം വൈദികര്‍ ഇതിന് കൂട്ടുനിന്നുവെന്നും കേസ് അട്ടിമറിക്കാന്‍ ഒരുകൂട്ടം വൈദികര്‍ ശ്രമിക്കുന്നുണ്ടെന്നും ഫാ. ആന്റണി ആരോപിച്ചിരുന്നു. വ്യാജരേഖ സംഘടിപ്പിക്കാന്‍ പത്ത് ലക്ഷം രൂപ വിമത വൈദികര്‍ ചെലവഴിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഫാ. ആന്റണി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആന്റണി പൂതവേലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഫാ. പോള്‍ തേലക്കാട് പറഞ്ഞു. ആരോപണം ഉന്നയിച്ചയാള്‍ തെളിവ് കൊണ്ടുവരട്ടെ. ഒപ്പമുള്ളവര്‍ക്കെതിരെയും വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലവാരത്തകര്‍ച്ചയെക്കുറിച്ച് ദുഃഖമുണ്ടെന്നും തേലക്കാട് പറഞ്ഞു.

ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഫാ. ജോസ് പുതുശ്ശേരി രംഗത്തെത്തിയിരിക്കുന്നത്. തന്റേ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആന്റണി അച്ചന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. അവ തിരുത്തേണ്ടത് എന്റെ അവകാശവും ബാദ്ധ്യതയുമാണ്.

1. ഭൂമിവിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ അച്ചന്‍മാര്‍ ശേഖരിക്കുന്നു എന്നു ഞാന്‍ പറഞ്ഞതിനെ 'വ്യാജരേഖകള്‍ ശേഖരിക്കുന്നു അല്ലെങ്കില്‍ ചമയ്ക്കുന്നു' എന്നാക്കി അച്ചന്‍ മാറ്റി. (വിവരാവകാശ നിയമപ്രകാരവും മറ്റും അച്ചന്മാര്‍ ശേഖരിച്ച തെളിവുകളാണ് ഭൂമി വില്പനയിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്).

2. ഇപ്രകാരം തെളിവുകള്‍ അന്വേഷിച്ച് നടക്കുന്നത് സാധാരണക്കാരായ വൈദീകര്‍ക്ക് സാമ്പത്തീകമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു പറഞ്ഞതിനെയാണ് ലക്ഷങ്ങര്‍ മുടക്കി തെളിവുകള്‍ മെനഞ്ഞു എന്ന് അച്ചന്‍ വക്രീകരിച്ച് അവതരിപ്പിച്ചത്. ഫാ. ജോസ് പുതുശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഫാ. ജോസ് പുതുശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വാക്കുകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ രാജാവും അനാഥനാവും...

(ചാനല്‍ ചര്‍ച്ചയില്‍ എന്റെ പേര് പരാമര്‍ശിക്കപ്പെട്ടതില്‍ വിഷമവും, സങ്കടവും തോന്നിയ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കായി ഒരു കുറിപ്പ് കൂലി തൊഴിലാളികള്‍ക്കല്ല എന്ന് സാരം)

ഞാന്‍ Fr. ജോസ് പുതുശ്ശേരി. എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികനാണ്. 2018 ജനുവരി 26 മുതല്‍ വിദേശത്ത് ഉപരിപഠനത്തിലാണ്. വിദേശത്ത് എത്തി പഠനം ആരംഭിച്ച് ഒന്നേകാല്‍ വര്‍ഷത്തിനു ശേഷം ഇന്ന് ഈ കുറിപ്പെഴുതാനുള്ള കാരണം, കര്‍ദ്ധിനാള്‍ പിതാവിനെതിരെ വ്യാജരേഖ ചമയ്ക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പെട്ട്, ബഹു. ആന്റണി പൂതവേലി അച്ചന്‍ ഇന്ന് ചാനലുകള്‍ക്ക് നല്കിയ ഒരു അഭിമുഖമാണ്. എന്റെ പേരും, സ്ഥലവും പരാമര്‍ശിച്ചുകൊണ്ട്, ഞാന്‍ പറഞ്ഞു എന്ന പേരില്‍ അച്ചന്‍ പരാമര്‍ശിച്ച ചില കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ്.

ഇവിടേക്ക് വരുന്നതിന് മുമ്പുള്ള ഏതാനും മാസങ്ങള്‍(2017 സെപ്തംബര്‍ മുതല്‍ 2018 ജനുവരി വരെ) ഞാന്‍ സേവനം ചെയ്തത് ബഹു. ആന്റണി പൂതവേലില്‍ അച്ചന്റെ കൂടെ വാഴക്കാല ഇടവകയിലാണ്. അവിടെ ശുശ്രൂഷ ചെയ്തിരുന്ന സമയത്ത് തന്നെയാണ് അതിരൂപതയുടെ ഭൂമിക്രയവിക്രയങ്ങളില്‍ നടന്ന ക്രമക്കേടുകളുടെ നിജസ്ഥിതിയെക്കുറിച്ച് അതിരൂപതയിലെ ബഹു. വൈദീകര്‍ അന്വേഷിച്ചതും, ആലഞ്ചേരി പിതാവുമായി ചര്‍ച്ചകള്‍ നടത്തിയതും.

അതിരൂപതയിലെ മറ്റേതൊരു വൈദീകനേയും പോലെ, ഓരോ ദിവസവും കേള്‍ക്കുന്നതും, അറിയുന്നതുമായ വാര്‍ത്തകളും കാര്യങ്ങളും, ഭക്ഷണമേശയില്‍ അച്ചനുമായി ഞാന്‍ പങ്കുവച്ചിട്ടുണ്ട്. ഒരു പള്ളിമേടയിലെ വികാരിയച്ചനും, കൊച്ചച്ചനും ഒരുമിച്ചിരുന്ന് കഴിക്കുന്ന അത്താഴത്തിന്റെ നന്മയും നേര്‍മ്മയും ഇത് വായിക്കുന്ന കുറെ വൈദീകര്‍ക്കെങ്കിലും മനസ്സിലാവും എന്ന് ഞാന്‍ കരുതുന്നു. അത്തരം ഇടത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ല എന്ന അവകാശവാദമൊന്നും എനിക്കില്ല. പക്ഷേ, പറയുന്നത് സത്യമായിരിക്കണം, വാസ്തവമായിരിക്കണം എന്നത് മാത്രമാണ് ആവശ്യം.

ഇന്ന് (30042019) ആന്റണി അച്ചന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. അവ തിരുത്തേണ്ടത് എന്റെ അവകാശവും ബാദ്ധ്യതയുമാണ്.

1. ഭൂമിവിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ അച്ചന്‍മാര്‍ ശേഖരിക്കുന്നു എന്നു ഞാന്‍ പറഞ്ഞതിനെ 'വ്യാജരേഖകള്‍ ശേഖരിക്കുന്നു അല്ലെങ്കില്‍ ചമയ്ക്കുന്നു' എന്നാക്കി അച്ചന്‍ മാറ്റി. (വിവരാവകാശ നിയമപ്രകാരവും മറ്റും അച്ചന്മാര്‍ ശേഖരിച്ച തെളിവുകളാണ് ഭൂമി വില്പനയിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്).

2. ഇപ്രകാരം തെളിവുകള്‍ അന്വേഷിച്ച് നടക്കുന്നത് സാധാരണക്കാരായ വൈദീകര്‍ക്ക് സാമ്പത്തീകമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു പറഞ്ഞതിനെയാണ് ലക്ഷങ്ങര്‍ മുടക്കി തെളിവുകള്‍ മെനഞ്ഞു എന്ന് അച്ചന്‍ വക്രീകരിച്ച് അവതരിപ്പിച്ചത്.

സമകാലീനകേരളം ചര്‍ച്ച ചെയ്യുന്ന, കര്‍ദ്ധിനാളിനെതിരെയുള്ള ഈ വ്യാജരേഖാ ആരോപണം പോലും ഉരുത്തിരിയുന്നത് 2019 ജനുവരി മാസത്തിലാണ്. 2017 സെപ്തംമ്പറില്‍ ഞാന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു എന്ന് പറയുന്നതില്‍ തന്നെയുള്ള അസ്വാഭാവികത ഇത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു.

സത്യം എന്നെ സ്വതന്ത്രനാക്കും എന്ന ദൈവവചനമാണ് ഇന്ന് എന്റെ കരുത്ത്.

ഫാ. ജോസ് പുതുശ്ശേരി

Ads by Google
Wednesday 01 May 2019 12.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW