Saturday, August 24, 2019 Last Updated 18 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 03.45 PM

ആതര്‍ ഇ-സ്‌കൂട്ടര്‍ ഇനി ചെന്നൈയിലും

ather energy to launch e scooters in chennai in june 2019

ഇ-സ്‌കൂട്ടര്‍ വിപണന ശൃംഖല ചെന്നൈയ്ലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ആതര്‍ എനര്‍ജി. നിലവില്‍ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇത്.

ചെന്നൈയ്ക്ക് പിന്നാലെ പുണെ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും ആതര്‍ എത്തും. 2019 ജൂണ്‍ മുതല്‍ ചെന്നൈയില്‍ ആതര്‍ ലഭ്യമാകും. കമ്പനി വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആതര്‍ 450, ആതര്‍ 340 എന്നീ രണ്ട് മോഡലുകളാണുള്ളത്. ആതര്‍ 340 മോഡലിന് 1.13 ലക്ഷം രൂപയും ആതര്‍ 450-ക്ക് 1.28 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില. 340, 450 മോഡലുകള്‍ തമ്മില്‍ ബാറ്ററി ഫീച്ചേഴ്സില്‍ മാത്രമാണ് വ്യത്യാസമുള്ളത്. 340-ല്‍ ഒറ്റചാര്‍ജില്‍ 45-60 കിലോമീറ്ററും 450-ല്‍ 55-75 കിലോമീറ്റര്‍ ദൂരവും പിന്നിടാം. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

രണ്ട് മോഡലുകളിലും മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. കംബയ്ന്‍ഡ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം മുന്നില്‍ 200 എംഎം ഡിസ്‌കും പിന്നില്‍ 190 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുക.

ഡ്യുവല്‍ ടോണ്‍ ബോഡി, ആന്‍ഡ്രോയിഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലേ, എല്‍ഇഡി ലൈറ്റ്സ്, മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡ്സ്, റിവേഴ്‌സ് മോഡോടുകൂടിയ പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. 12 ഇഞ്ചാണ് അലോയി വീല്‍. ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് സീറ്റിനടിയിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW