Tuesday, August 20, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 03.31 PM

ഖത്തർ മലയാളി യൂടൂബേഴ്സ് പ്രഥമ സംഗമം നടത്തി

uploads/news/2019/04/305084/Gulf300419f.jpg

ദോഹ: നവമാധ്യമങ്ങളുടെ സാധ്യതകളെസാക്ഷാത്കരിച്ച് ഖത്തർ മലയാളിയൂടൂബേഴ്സ് കൂട്ടായ്മ.വിവിധമേഖലകളിൽ ജോലിചെയ്യുന്നവർ തങ്ങളുടെ അഭിരുചികളെ യൂറ്റൂബിലൂടെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുകയാണ്.

സർഗാത്മകമായ ക്രാഫ്റ്റ് വർക്കുകളും ,രുചിപ്പെരുമയുടെ പാചകവും ,ഖത്തർ കാഴ്ചകളും തുടങ്ങിവിവിധതലങ്ങളിലുള്ള ദൃശ്യവിരുന്നിന് ഇതിനകം യൂറ്റൂബിൽ നിരവധിസബ്ക്രൈബേഴ്‌സുണ്ട്.കഴിഞ്ഞദിവസംചേർന്ന ഖത്തർ മലയാളി യൂടൂബേഴ്സ്കൂട്ടായ്മസംഘടിപ്പിച്ച സംഗമത്തിൽ നിരവധിപേർ പങ്കാളികളായി.

ബർവാവില്ലേജിലെ വേമ്പനാട് റസ്റ്റോറന്റിൽ നടന്ന സംഗമത്തിൽ ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 ഓളം യു ടൂബ്നിർമ്മാതാക്കൾ ആശയങ്ങളും ,അനുഭവങ്ങളും പങ്കുവെച്ചു. വിവിധ മാധ്യമങ്ങളിൽ , പാചകത്തിന്റെയും മറ്റും തത്സമയ വീഡിയോ പ്രക്ഷേപണം ചെയ്യുന്നതിന്റെ നൂതന സംവിധാനങ്ങളെയും ,നിയമ വശങ്ങളെ കുറിച്ചും കൂട്ടായ്മ ചർച്ച ചെയ്തു.

അംഗങ്ങളുടെ സംശയ നിവാരണത്തിന് ബന്ധപ്പെട്ടവർ മറുപടിനല്കി. യൂട്യൂബ് ഉപയോക്താക്കളായ ലിജി അബ്ദുള്ള,ഷാൻ റിയാസ് തുടങ്ങിയവായുടെ നേതൃത്വത്തിലാണ് ഒരു യൂട്യൂബ് ഉപയോക്താക്കളുടെ കൂട്ടായ്മയ്ക്ക് രൂപംനൽകിയത്.

തുടക്കത്തിൽ 9 പേരടങ്ങുന്ന സംഘടനയുടെ രൂപീകരണ യോഗം ജനുവരിയിലാണ് ചേർന്നത് .ഇപ്പോൾ 37ലധികം അംഗങ്ങളാണ് സംഘടനയിലുള്ളത്. ആശയവിനിമയത്തിനായി സംഘടനക്ക് ഒരു ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പുണ്ട് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ള ഖത്തറിലെ യൂട്യൂബേഴ്സിന് Qatar malayali youtubers എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കാവുന്നതാണ്.


ഷഫീക്ക് അറക്കൽ

Ads by Google
Tuesday 30 Apr 2019 03.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW