Tuesday, August 20, 2019 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 02.59 PM

ഖത്തര്‍ മലർവാടി ഖുർആൻ മത്സരങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: മലർവാടി ബാലസംഘം ഖത്തർ ഘടകം റമദാനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഖുർആൻ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഖുർആൻ പാരായണം, ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാം.

റയ്യാൻ, വക്റ, മദീന ഖലീഫ, അൽ ഖോർ, ദോഹ എന്നീ മേഖലയിലെ 5 കേന്ദ്രങ്ങളിൽ വെച്ച് മെയ് 3 നാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുക. പ്രാഥമിക തലത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 10 ന് മെഗാ ഫൈനൽ നടക്കും.

ജൂനിയർ (ഏഴ് വയസ്സ് മുതൽ 10 വയസ്സ് വരെ) വിഭാഗത്തിൽ സൂറത്ത് അന്നാസ് മുതൽ സൂറത്തുൽ അലക്ക് വരെയും, സീനിയർ വിഭാഗത്തിൽ (പത്ത് വയസ്സ് മുതൽ 13 വയസ്സ് വരെ) വിഭാഗത്തിൽ സൂറത്തു ത്തീൻ മുതൽ സൂറത്തുൽ മുത്തഫ്ഫിഫീൻ വരെയുള്ള ഭാഗങ്ങൾ അവലംഭിച്ചുമായിരിക്കും ഖുർആൻ പാരായണ മത്സരങ്ങൾ നടക്കുക.

13 വയസ്സ് വരെയുള്ള കുട്ടികൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന 30 മലർവാടി യൂണിറ്റുകൾ വഴി നേരിട്ടോ, www.malarvadiqatar.org വഴി ഓൺലൈൻ ആയോ 1-5-2019 വരെ രജിസ്ട്രേഷൻ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് 55464676 (ദോഹ), 33614681 (അൽ ഖോർ), 33818130 (വക്‌റ), 66470400 (റയ്യാൻ), 50669021 (മദീന ഖലീഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഷഫീക്ക്അറക്കല്‍

Ads by Google
Tuesday 30 Apr 2019 02.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW