Tuesday, August 20, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 01.49 PM

എഡ്‌സോ ഖത്തർ വടം വലി മത്സരം: പെരുമ്പാവൂർ സൗഹൃദ വേദി ജേതാക്കളായി

uploads/news/2019/04/305066/Gulf300419c.jpg

ദോഹ:എറണാകുളം ഡിസ്ട്രിക്ട് സോഷ്യൽ ഓർഗനൈസേഷൻ ഖത്തർ ( എഡ്‌സോ ഖത്തർ ) സംഘടിപ്പിച്ച രണ്ടാമത് അഖില ഭാരത വടം വലി മത്സരത്തിൽ പെരുമ്പാവൂർ സൗഹൃദ വേദി ജേതാക്കളായി. അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശോജ്വലമായ മത്സരത്തിൽ രണ്ടു മൂന്നു നാല് എന്നീ സ്ഥാനങ്ങൾ യഥാക്രമം ടീം തിരൂർ, ഖത്തർ അച്ചായൻസ്, എഡ്‌സോ എം ബി എം എന്നിവർ കരസ്ഥമാക്കി .

വനിതകളുടെ മത്സരത്തിൽ ഫിനിക്സ്ഖത്തർ ജേതാക്കളായി. നോബിൾ ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡോമാസ്ക്കോഗ്രൂപ്പ്‌ സ്പോൺസർ ചെയ്ത ഗോൾഡൻ കപ്പ്‌ വിജയികളായ ടീം ഏറ്റുവാങ്ങി.

എഡ്‌സോ പ്രോഗ്രാം കൺവീനേഴ്‌സ് റിജാസ് ഇബ്രാഹിം ,അലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന മത്സരം എഡ്‌സോ ജനറൽ സെക്രട്ടറി ജിജു ഹനീഫ് ഉദ്ഘാടനം ചെയ്തു.എഡ്‌സോ വൈസ് പ്രെസിഡെന്റ്സ് ബോബൻ, ഏലിയാസ് ഐസക്, മഞ്ജുഷ ശ്രീജിത് എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.

ഷഫീക്ക്അറക്കല്‍

Ads by Google
Tuesday 30 Apr 2019 01.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW