Saturday, August 24, 2019 Last Updated 18 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 01.19 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 30.04.2019

uploads/news/2019/04/305001/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പ്രണയ സാഫല്യമുണ്ടാകും.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
അവിചാരിത തടസ്സങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ധനനഷ്‌ടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക. മധ്യാഹ്നശേഷം ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്‌.

മിഥുനം (മകയിരം , തിരുവാതിരം, പുണര്‍തം ) -
ധനപരമായി നേട്ടങ്ങള്‍, ബന്ധുജന സമാഗമം, ഉയര്‍ന്ന സ്‌ഥാനപ്രാപ്‌തി, പൊതുവെ സര്‍വ്വകാര്യസിദ്ധി ഇവ ഫലമാകുന്നു.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
അവിചാരിത പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത്‌ പലവിധ അസ്വസ്‌ഥതകള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം, സര്‍വ്വകാര്യപരാജയം ഇവ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം ) -
പൊതുവെ സര്‍വ്വാഭീഷ്‌ടസിദ്ധി ഫലമാകുന്നു. സാമ്പത്തിക നേട്ടങ്ങള്‍, അപ്രതീക്ഷിത സൗഭാഗ്യം, തൊഴില്‍പരമായി ഉയര്‍ച്ച ഇവ ഫലം.

കന്നി (ഉത്രം , അത്തം, ചിത്തിര ) -
കാര്യതടസ്സങ്ങള്‍, പരാജയം, ധനനഷ്‌ടങ്ങള്‍, രോഗക്ലേശങ്ങള്‍ ഇവ ഫലമാകുന്നു. മദ്ധ്യാഹ്നശേഷം ഗുണകരമായ ചന്ദ്രരാശി മാറ്റമുണ്ടാകുന്നതാണ്‌.

തുലാം (ചിത്തിര , ചോതി, വിശാഖം ) -
അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനഷ്‌ടം, അലച്ചില്‍, യാത്രാക്ലേശം, കാര്യപരാജയം ഇവ ഫലമാകുന്നു. പ്രണയസാഫല്യമു ണ്ടാകും.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) -
ഉദരവൈഷമ്യം, അനാരോഗ്യം, ധന നഷ്‌ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവ ഫലം. ഉച്ച കഴിഞ്ഞാല്‍ ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്‌.

ധനു (മൂലം, പൂരാടം, ഉത്രാടം ) -
ധനപരമായ നേട്ടങ്ങള്‍, സര്‍വ്വാഭീഷ്‌ടസിദ്ധി, നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കുക തുടങ്ങിയ ഗുണഫലങ്ങള്‍ നിശ്‌ചയമായും ഉണ്ടാകും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
സര്‍വ്വകാര്യവിജയം, ധനപരമായ നേട്ടങ്ങള്‍, ബന്ധുസമാഗമം ഇവ ഫലമാകുന്നു. യാത്രാവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
അപ്രതീക്ഷിത കാര്യതടസ്സം, സാമ്പത്തിക നഷ്‌ടങ്ങള്‍, യാത്രാക്ലേശം, അലച്ചില്‍ ഇവ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണപരമായ മാറ്റങ്ങള്‍ വരും.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യമായിത്തീരും. ധനസമൃദ്ധി കൈവരിക്കും. കര്‍മ്മരംഗത്ത്‌ തീര്‍ത്തും ഗുണാത്മകമായ മാറ്റങ്ങള്‍ വന്നു ചേരും.

അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 30 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW