Saturday, August 24, 2019 Last Updated 31 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.44 PM

ആയുസിന്റെ പകുതി കഴിഞ്ഞു പോയി, എനിക്കു വേണ്ടികൂടി ഇനി ഞാന്‍ ജീവിക്കട്ടെ, പുതിയ ചിത്രങ്ങളും പുതിയ തീരുമാനങ്ങളുമായി മോഹന്‍ലാലിന്റെ വാക്കുകള്‍

new film

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബറോസ് എന്നാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ജീവിതത്തില്‍ ചിലമാറ്റങ്ങള്‍ സ്വയം വരുത്താന്‍ തീരുമാനിച്ചതിന്റെ മുന്നോടിയാണ് ബറോസ് എന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍-

'കഴിഞ്ഞ നാല്‍പ്പത്തി മൂന്ന് വര്‍ഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്‍. അത് ഞാന്‍ തീര്‍ച്ചയായും ആസ്വദിച്ചിരുന്നു. ആത്മാര്‍ത്ഥമായി തന്നെ. അതുകൊണ്ടാണ് ഇന്ന് എന്തെങ്കിലുമൊക്കെ ആയത്. എന്നാല്‍ ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതെയിരിക്കല്‍ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാന്‍ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങള്‍ ഇപ്പോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

സിനിമ സംവിധാനം ചെയ്യുക എന്നത് എനിക്ക് ആശ്ചര്യകരമായ ഒരു ആനന്ദമാണ്. ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചതേയല്ല. കാര്യങ്ങളെല്ലാം എവിടെയോ നിശ്ചയിക്കപ്പെട്ടപോലെ ഒത്തുവന്നതാണ്. ജിജോ എഴുതിവെച്ച കഥ എന്നെ കാത്തിരുന്നതായിരിക്കണം. പിന്നെ, ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അതിന് എന്നെ സഹായിക്കാന്‍ പ്രതിഭാശാലികളായ ഒരുപാടുപേര്‍ ഒപ്പമുണ്ട്.

പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യം എഴുതുന്നതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ? കുട്ടികളുടെ മനസ്സ് ഒരേസമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ടുതന്നെ അവരെ രസിപ്പിക്കുന്ന വിധത്തില്‍ കൃത്യമായി കഥ മെനയണം. പരമാവധി ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോവാവൂ. അതിലപ്പുറം ത്രീ ഡി സനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്രനിലവാരത്തിലുള്ളതായിരിക്കണം.

വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സംഗീതമാണ്. പിന്നെ കുട്ടികളടക്കമുള്ള നല്ല നടന്മാര്‍ വേണം. മിക്കവരും വിദേശത്തുനിന്നായിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പലരെയും നേരില്‍ക്കണ്ടിരുന്നു. ചിത്രീകരണം ഗോവയിലായിരിക്കും. സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തുകഴിഞ്ഞു. കാര്യങ്ങള്‍ മെല്ലെ മെല്ലെ മുന്നോട്ട് പോവുന്നു'.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW