Tuesday, August 20, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.00 PM

കേരളത്തിന്റെ പുനർനിർമ്മിതിക്ക്‌ ദമ്മാം മീഡിയ ഫോറത്തിൻറെ സഹായ ധനം

uploads/news/2019/04/304765/Gulf290419g.jpg

ദമ്മാം.പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനിർമ്മിതിക്ക്‌ ദമ്മാം മീഡിയ ഫോറത്തിൻറെ സഹായ ധനം. ദമ്മാമിലെ മലയാളം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ദമ്മാം മീഡിയ ഫോറം ഒരുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനമായി നൽകിയത്.

മുൻ പ്രസിഡണ്ട് എംഎം നഈം മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ അധിക്യതരുടേയും കേന്ദ്ര-സംസ്ഥാന സർക്കാർ മിഷിനറിയുടെയും ശ്രദ്ധയില്‍ കൊണ്ട്‌വരുന്നതില്‍ പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തി ക്കൊണ്ട് വരുമ്പോൾ വസ്തുതകൾ മനസ്സിലാക്കി പൂര്‍ണ്ണ മനസ്സോടെ അത് ഏറ്റെടുത്ത് നടപടികള്‍ കൈകൊള്ളാന്‍ സംസ്ഥാന സർക്കാർ സുസജ്ജമാണെന്നും പിണറായി വിജയന് പറഞ്ഞു.പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർ മ്മിതിക്ക്‌പ്രവാസി സമൂഹത്തിൽ നിന്ന് നിസ്സീമമായ പിന്തുണയാണ് ലഭിച്ചത്. ഈ വിഷയത്തിൽ ദമ്മാമിലെ മലയാളം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ കാണിച്ച ഉദാരത മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളങ്ങളുടെ ഫീസിനത്തിൽ ലഭിക്കുന്ന ചെറിയ തുകകൾ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കണ്ണി ചേരുന്നതിനാണ് ദമ്മാം മീഡിയ ഫോറം ഉപയോഗപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

കാലാകാലങ്ങളിലായി ഏറ്റെടുത്ത് നടത്തിയ ഇത്തരം മുഴുവൻ സേവനങ്ങളും ഫോറം സ്വന്തം നിലക്ക് നിർവ്വഹിച്ചു പോരുകയാണ്.
കാസർഗോട്ടെ എന്റോ സൾഫാൻ ഇരകളിൽ ഒരാൾക്ക് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. തിരുവനന്തപുരം കാൻസർ സെൻറർ ഉൾപ്പടെ ആതുര സേവന രംഗത്തും അർഹരായവരെ കണ്ടെത്തി ദമ്മാം മീഡിയ ഫോറം സാമ്പത്തിക സഹായങ്ങൾ എത്തിച്ചിട്ടുണ്ട്.

പ്രവാസി സമൂഹത്തിൻറെ പൊതു വിഷയങ്ങളിൽ ഇടപെടുന്നതോടൊപ്പം അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടി പങ്കാളികളാവുക എന്നതാണ് ദമ്മാം മീഡിയഫോറം അനുവർത്തിച്ചു വരുന്നതെന്നും ഫോറം ഭാരവാഹികൾ വ്യക്തമാക്കി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 29 Apr 2019 01.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW