Tuesday, August 20, 2019 Last Updated 16 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.52 PM

അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സിയുടെ പത്താം വാര്‍ഷികം : ഗള്‍ഫ്‌കോ സോക്കര്‍ കപ്പ്- ആര്‍ പി എം ഖാലിദിയ കിരീട ജേതാക്കള്‍

uploads/news/2019/04/304762/Gulf290419f.jpg

ദമാം : അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സിയുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗള്‍ഫ്‌കോ സെവന്‍സ് സോക്കര്‍ ഫുട്‌ബോള്‍ മേളയില്‍ ആര്‍ പി എം ഖാലിദിയ എഫ് സി കിരീട ജേതാക്കളായി. ദമാം സൈഹാത്ത് ഇസെഡ് ഫൈവ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെനാലു ഗോളുകള്‍ക്ക് മലബാര്‍ എഫ് സി ജുബൈലിനെ പരാജയപ്പെടുത്തിയാണ്ആര്‍ പി എം ഖാലിദിയ കിരീട ജേതാക്കളായത്.

മല്‍സരത്തുടനീളം വീറും വാശിയും പ്രകടമാക്കിയ പോരാട്ടം സ്റ്റേഡിയത്തിലെത്തിയ കാല്‍പന്ത് പ്രേമികള്‍ക്ക് ആവേശവും ആരവും സമ്മാനിച്ചു. മല്‍സരവും സ്റ്റേഡിയവും മലബാറിന്റെ സെവന്‍സ് മൈതാനങ്ങളെ അനുസ്മരിപ്പിച്ചു. മുന്‍ മെഡിഗാഡ് അരിക്കോട് താരം റഊഫ് ആര്‍ പി എം ഖാലിദിയക്ക് വേണ്ടിയും മലബാര്‍ എഫ് സി ജുബൈലിന് വേണ്ടി യൂനിവേഴ്‌സിറ്റി താരം മിഥുനും ജേഴിസിയണിഞ്ഞു. ഖാലിദിയയുടെ മുന്നേറ്റ നിരയുടെ മികച്ച കളിക്ക് മുമ്പില്‍ മലബാര്‍ എഫ് സിക്ക് അടിപതറി. റഊഫ്, ജെഗി, ഫവാസ്, അജിത് എന്നിവര്‍ ഖാലിദിയക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ നിസാമിന്റെ വകയായിരുന്നു മലബാറിനുള്ള ആശ്വാസ ഗോള്‍.

ടൂര്‍ണമെന്റിലെ മികച്ച കീപ്പറായി ശാക്കിര്‍ (മലബാര്‍ എഫ് സി ) മികച്ച സ്‌ട്രൈക്കറും ടോപ് സ്‌കോററുമായി നിസാം (മലബാര്‍ എഫ് സി) മികച്ച ഡിഫെന്‍ഡറായി റഊഫ് (ഖാലിദിയ), ടൂര്‍ണമെന്റിലെ താരമായി ജഗീഷ് (ഖാലിദിയ ) ഫൈനല്‍ മത്സരത്തിലെ താരമായി ഫവാസ് (ഖാലിദിയ ) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് അമന്‍ സ്മാരക ഫെയര്‍ പ്ലേ ട്രോഫിക്ക് അബീര്‍ ദല്ലാ എഫ് സി അര്‍ഹരായി. ഡിഫയുടെ പ്രത്യേക പുരസ്‌ക്കാരത്തിന് ജഗീഷിനെ (ഖാലിദിയ) തെരഞ്ഞെടുത്തു. ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സുബൈര്‍ അഹ് മദ് ഖാന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ക്ലബ് പ്രസിഡന്റ് മുഹമ്മദ് നിഷാദ് അധ്യക്ഷനായിരുന്നു.

സാമൂഹ്യ ജീവകാരുണ്ണ്യ രംഗത്തെ പ്രവര്‍ത്തന രംഗത്തെ സേവനത്തെ ബഹുമാനിച്ച് ഷാജി വയനാടിനുള്ള ക്ലബിന്റെ ആദരവ് സ്വദേശി പ്രമുഖന്‍ അലാ അല്‍ റെബീഹ് (ആര്‍ പി എം സൗദി) സമ്മാനിച്ചു. മികച്ച കളിക്കാര്‍ക്കും വളണ്ടിയേഴ്‌സിനും ട്രോഫികളും ഉപഹാരങ്ങളും വേദിയില്‍ വെച്ച് സമ്മാനിച്ചു. ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, ഡിഫ ആക്ടിംഗ് പ്രസിഡന്റ് മന്‍സൂര്‍ മങ്കട, ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, മുഹമ്മദ് നജാത്തി, ലിയാക്കത്ത് കരങ്ങാടന്‍, ജിജി വര്‍ഗീസ്, അബ്ദുല്‍ ഗഫൂര്‍ വടകര, കബീര്‍ കൊണ്ടോട്ടി, മുസ്തഫ തലശ്ശേരി, ശിഹാബ് കൊയിലാണ്ടി, സൈദ് അല്‍ യാമി, താജു അയ്യാരില്‍, തന്‍സീല്‍ ബാലുശ്ശേരി, തോമസ് തൈപറമ്പില്‍, അഷ്‌റഫ് എടവണ്ണ, അഷ്‌റഫ് ആളത്ത്, പി. ടി അലവി, ഷാജി ഹസ്സന്‍, മജീദ് കൊടുവള്ളി, ആലി കുട്ടി ഒളവട്ടൂര്‍, പവനന്‍ മൂലക്കില്‍, സകീര്‍ വള്ളകടവ് തുടങ്ങിവര്‍ ട്രോഫികളും ഉപഹാരങ്ങളും സമ്മാനിച്ചു. വിജയികള്‍ക്കുള്ള ട്രോഫി സുനില്‍ മുഹമ്മദും കാശ് അവാര്‍ഡ് സൈദ് അല്‍ യാമിയും ചേര്‍ന്ന് സമ്മാനിച്ചു.

റണ്ണേഴ്‌സിനുള്ള ട്രോഫി സുബൈര്‍ അഹ്മദ് ഖാനും, കാശ് അവാര്‍ഡ് അലാ അല്‍ റെബീഹും ചേര്‍ന്ന് സമ്മാനിച്ചു. ഫൈനല്‍ മല്‍സരത്തിന്റെ മുന്നോടിയായി നടന്ന പ്രദര്‍ശന മല്‍സരത്തില്‍ ദമാം സെവന്‍സ് ടീം വിജയികളായി. മലയാളി റഫറിമാരായ അബ്ദുറഹ്മാന്‍ വാണിയമ്പലം, ഷിയാസ്, നസീം വാണിയമ്പലം, തമീം മമ്പാട് എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു. നിബ്രാസ് ശിഹാബ്, ആശി നെല്ലിക്കുന്ന്, ശരീഫ് മാണൂര്‍, അബ്ദുള്ള വെള്ളിമാടുക്കുന്ന്, ഫാസില്‍ വട്ടാറ എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 29 Apr 2019 12.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW