Tuesday, August 20, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.46 PM

റിയാദ് തറവാട് "സർഗ്ഗനിശ -2019 " വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

uploads/news/2019/04/304760/Gulf290419e.jpg

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തറവാട് കൂട്ടായ്മയുടെ പതിമൂന്നാം വാർഷികം "സർഗ്ഗനിശ- 2019" വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. . റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിനു സമീപം അൽ ഇമ്പ്രത്തൊർ ഹാളിൽ നടന്ന വർണാഭമായ ചടങ്ങ് പ്രശസ്ത
മജീഷ്യനും മോട്ടിവേഷണൽ സ്‌പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് ഉത്‌ഘാടനം ചെയ്തു. സൗദി ടെലികോം എന്റർപ്രൈസസ് ജനറൽ മാനേജർ അഹമ്മദ് അൽ ഖഹ് ത്താനി വിശിഷ്ടാതിഥിയായിരുന്നു. തറവാട് കാരണവർ വി.പി. ശശി ചടങ്ങിൽ അധ്യക്ഷതവഹിച്ചു . കലാകായികാദർശി സോമശേഖർ സ്വാഗതവും പറഞ്ഞു .

പ്രസ്തുത ചടങ്ങിൽ വെച്ച് തറവാടിന്റെ ബെസ്ററ് പബ്ലിക് ഒബ്സെർവർ പുരസ്‌കാരം കാരണവർ പ്രൊഫസർ മുതുകാടിനു സമ്മാനിച്ചു. തറവാട് പോലുള്ള പ്രവാസി കൂട്ടായ്മകളിൽ കാണുന്ന ഒരുമയും സ്നേഹവും തന്റെ കണ്ണിനു കുളിർമ നൽകുന്നുവെന്നും തറവാടിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് തറവാടിന്റെ മുൻകാര്യനിർവ്വാഹക സമിതി അംഗങ്ങൾക്കുള്ള മോമെന്റോയും

മുതുകാട് സമ്മാനിച്ചു . ഈ വർഷം നടന്ന വാശിയേറിയ കലാ-കായിക മത്സരങ്ങളിൽ വിജയികളായ നടുമുറ്റം ടീമിനുള്ള ട്രോഫിയും റണ്ണർ അപ്പായ അകത്തളം ടീമിനുള്ള ട്രോഫിയും ടീം ക്യാപ്റ്റന്മാർക്കു കൈമാറി.സർഗ്ഗനിശയോടനുബന്ധിച്ചു തറവാട്ടിലെ കുട്ടികളും മുതിർന്നവരും വരച്ച ചിത്രങ്ങളുടെ പ്രദർശനം തറവാട് ആർട് ഗാലറി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ചടങ്ങിൽ വെച്ച് തറവാടിന്റെ ചിത്രകാരായ രാജീവ് ഓണക്കുന്നും

സുജ പ്രശാന്തും വരച്ച ചിത്രങ്ങൾ മുതുകാടിനു സമ്മാനിച്ചു. പ്രമോദ് ചിറ്റാർ ഒരുക്കിയ വാർത്താ പ്രദർശനവും ശ്രദ്ധേയമായി. തറവാട് മുഖ്യരക്ഷാധികാരി രമേശ് മാലിമേൽ, മുഖ്യപ്രായോജകരായ അൽ ഷുജാ കമ്പനിയുടെ ജനറൽ മാനേജർ ഡോ: ഷിബു മാത്യു, എൻ.ആർ.കെ. വെൽഫെയർ ഫോറം ചെയർമാൻ അഷ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട് തുടങ്ങിയവർ ആശംസകൾ നേർന്നു.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം തറവാട് അണിയിച്ചൊരുക്കിയ കലാസന്ധ്യയും അരങ്ങേറി. കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ കോർത്തിണക്കികൊണ്ടു ഷർനാസും ഗോപകുമാറും ചേർന്നൊരുക്കിയ 'മ മ മലയാളം' സദസ്സിനു നവ്യാനുഭവമായി. ഒന്ന് മുതൽ പത്തു വയസ്സു വരെയുള്ള മുപ്പതോളം കുരുന്നുകളെ പരിശീലിപ്പിച് നാനാത്വത്തിൽ ഏകത്വം എന്ന തീം ആസ്പദമാക്കി വിവിധ ഭാഷാടിസ്ഥാനത്തിൽ ബൈജു അറക്കൽ ചിട്ടപ്പെടുത്തിയ 'മഴവിൽകൂട്ടം' എന്ന പരിപാടിയും അരങ്ങേറി . ഇന്ത്യൻ സൈന്യത്തിനുള്ള ആദരമായി റിയാദിലെ അറിയപ്പെടുന്ന നാടക കലാകാരനായ രാജേഷ് കോഴിക്കോട് രചനയും സംവിധാനവും നിർവഹിച്ച ലഘുനാടകം 'ഉണ്ണി വന്ന ദിവസം' അക്ഷരാർത്ഥത്തിൽ സദസ്സിനെ വികാരനിർഭരമാക്കി.

തുടർന്ന് കാണികളേവരും ആകാംക്ഷാഭരിതരായി കാത്തിരുന്ന പ്രൊഫസർ മുതുകാടിന്റെ 'മോൾഡിങ് മൈൻഡ്‌സ് മാജിക്കലി" എന്ന പേരിൽ കൊച്ചു കൊച്ചു മാജിക്കും നർമ്മവും ഉപദേശങ്ങളും സമ്മിശ്രമായി ലയിപ്പിച്ചുകൊണ്ടുള്ള സംവാദ പരിപാടി അരങ്ങേറി. റിയാദ് പ്രവാസി മലയാളി സമൂഹത്തിനു തികച്ചും വേറിട്ട ഒരനുഭവമായി. സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്കു തന്റേതായ ശൈലിയിൽ നർമരസത്തിൽ പൊതിഞ്ഞ മറുപടികളും അദ്ദേഹം നൽകി.കാര്യദർശി ത്യാഗരാജൻ നന്ദിയും പറഞ്ഞു . ഗോകുൽ പ്രസാദും , ദീപ ദീപുവും പരിപാടിയുടെ അവതാരകരായിരുന്നു. പൊതുസമ്പർക്കദർശി ഗോപകുമാർ ഖജാൻജി സോണി ഈപ്പൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 29 Apr 2019 12.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW