Tuesday, August 20, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.21 PM

മരുഭൂമിയിലെ കാല്‍പനികഭാവനകളുണര്‍ത്തി എഫ് സി സി ‘ലിറ്ററി ഫെസ്റ്റ്’

uploads/news/2019/04/304754/Gulf290419d.jpg

ദോഹ: രചനയുടെസര്‍ഗാത്മകതയും എഴുത്തിന്‍റെകയ്യടക്കവും പ്രമേയ പരിചരണത്തിലെ മൗലികതയും മാറ്റുരച്ച എഫ് സി സിലിറ്ററിഫെസ്റ്റ്പ്രവാസലോകത്തിന്‍റെസര്‍ഗഭാവനയ്ക്ക്പ്രചോദനമായി. കഴിഞ്ഞദിവസം ഹിലാലിലെ എഫ് സി സി ഹാളില്‍ നടന്ന ലിറ്ററി ഫെസ്റ്റില്‍പങ്കാളികളായവരില്‍ഭൂരിഭാഗവുംവനിതകളും വിദ്യാര്‍ഥികളുമായിരുന്നു.

മത്സരാര്‍ത്ഥികള്‍ മാര്‍കേസിയന്‍നോവല്‍ പോലെ,അവരവര്‍കിഷ്ട്ടമുള്ളമറ്റൊരു ലോകം സങ്കല്‍പ്പിചെടുക്കാന്‍ കടലാസ്സില്‍ വാക്കുകളുടെ തിളക്കംകൂട്ടി . ഉള്ളില്‍ മുനകൂര്‍പ്പികുന്ന ഒരാശയത്തെ കഥയായികുറിക്കാന്‍ കഴിവുള്ളവരില്‍ കൈകുഞ്ഞുമായെത്തിയ വീട്ടമ്മയും, ആംഗലേയഭാഷയില്‍ കഥയെഴുത്തിനെത്തിയ വിദ്യാര്‍ഥികളുടെ ആവേശവും മത്സരത്തെതന്നെസര്‍ഗാത്മകമാക്കിമാറ്റുകയായിരുന്നു.

ലേഖനം,ചെറുകഥ, കവിതരചന,അടിക്കുറിപ്പ് എന്നീ ഇനങ്ങളിലാണ്മത്സരങ്ങൾനടത്തിയത്.പ്രവാസലോകത്തെസാഹിത്യപ്രതിഭകളുടെ സര്‍ഗപ്രകാശനമാണ് ‘ലിറ്ററി ഫെസ്സ്റ്റെ’ന്ന് എഫ് സി സി എക്സിക്യുട്ടീവ് ഡയറക്ടര്‍ഹബീബ്റഹ്മാന്‍ കിഴിശേരിപറഞ്ഞു.

എഫ് സി സി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരിദാസ് ,മധു കോളിച്ചാൽ , അബ്ദുൽ ഖാദർ, മജീദ് നാദാപുരം, അബ്ദുൽ ജബ്ബാർ, രാജീവ്, അപർണ , ലേഖ , സഫൂറ , സുനില , നസീഹ , നൗഫിറ , സിതാര , സൗമി, സിമി എന്നിവർ മത്സരങ്ങള്‍ക്ക് നേതൃത്വംനല്‍കി.സമ്മാനര്‍ഹമായരചനകള്‍ എഫ് സി സി യുടെ സൊവനീറില്‍ പ്രസിദ്ധീകരിക്കും.

ഷഫീക്ക്അറക്കല്‍

Ads by Google
Monday 29 Apr 2019 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW