Tuesday, August 20, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.12 PM

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്‍ററിന് പുതിയ നേതൃത്വം

uploads/news/2019/04/304750/Gulf290419b.jpg

ദോഹ : ഇസ്‌ലാഹി പ്രസ്ഥാനങ്ങൾ ഐക്യപ്പെട്ടത് കേവലമായ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും, കാലഘട്ടം ആവശ്യപ്പെടുന്ന നവോഥാന പ്രസ്ഥാനങ്ങളുടെ പുനരേകീകരണം ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും പ്രഖ്യാപിച്ചു കൊണ്ട് ക്യു ഐ സി സി കൗൺസിൽ മീറ്റ് സമാപിച്ചു. അഡ്വൈസറി ബോർഡ് വിളിച്ചു ചേർത്ത കൗൺസിൽ മീറ്റിൽ കൺവീനർ എം ടി അബ്ദുസമദ് ആമുഖഭാഷണം നടത്തി. പുതിയ ഭാരവാഹികളെ അഡ്വൈസറി ബോർഡ് ചെയർമാൻ അക്ബർകാസിം പ്രഖ്യാപിച്ചു.

അഡ്വൈസറി ബോർഡ് അംഗങ്ങളായ അഹമദ് അൻസാരി, അഡ്വ :ഇസ്മായിൽ നന്മണ്ട, എന്‍ പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ദീർഘ കാലംഇസ്‌ലാഹി സെന്റർ ഉപാധ്യക്ഷനും,റോയൽ കോളേജ് ഓഫ് എൻജിനീയറിംഗ് പ്രസിഡന്റും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥി യുമായ മലപ്പുറം, മക്കരപ്പറമ്പ് സ്വദേശി യൂ.ഹുസൈൻ മുഹമ്മദാണ് പ്രസിഡന്റ്. ഉജ്വല വാഗ്മിയും, മികച്ച സംഘാടകനുമായ മുനീർ സലഫി മങ്കട ജനറൽ സെകട്ടറിയും, എം എസ് എസ്, വെളിച്ചം ഖത്തർ എന്നിവയുടെ സാരഥ്യം വഹിക്കുന്ന, എഞ്ചിനീയർ എന്‍ ഇ അബ്ദുൽ അസീസ് കൊയിലാണ്ടി ട്രഷററുമാണ്.

ജി പി കുഞ്ഞാലികുട്ടി, എന്‍ പി അഹ്മദ് നസീം, ഫൈസൽ കാരട്ടിയാട്ടിൽ, സി കെ ശരീഫ്, ഷുക്കൂർ തൃശ്ശൂർ, ഇസ്മായിൽ വില്യാപ്പള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജാസിം കുന്നോത്ത് ഫൈനാൻസ് സെകട്ടറിയുംഎം എ അബ്ദുൽ റസാക്ക്, മുഹമ്മദ്‌ അലി ഒറ്റപ്പാലം, താജ് സമാൻ, അസ്‌ലം, ശുകൂർ അൽകോർ, നജീബ് അബൂബക്കർ, അബ്ദുൽ ഹാദി എന്നിവർ സെകട്ടറിമാരുമാണ്.

ടി എം കുഞ്ഞുമുഹമ്മദ് (വിദ്യാഭ്യാസം ), മെഹ്‌റൂഫ് മാട്ടൂൽ (ക്യു എല്‍ എസ് ), അബ്ദുൽ കരീം (പബ്ലിക്കേഷൻസ് ) മിസ്ബാഹ് (നിച്ച് ഓഫ് ട്രൂത്ത് ), മൊഇദീൻഷാ (വെളിച്ചം) ഇഖ്ബാൽ വയനാട് (പ്രെസ് & മീഡിയ),ബഷീർ അഹമ്മദ് (ക്വിസ്ക് )കാസിം അൽകോർ (ഇവന്റ് മാനേജ്‌മെന്റ് ) ഷമീർ ടി കെ (ഐ ടി ), സലാം ചീക്കോന്ന് (കാറ്ററിങ് )അബ്ദുറഹ്മാൻ ഗ്യാലക്സി (പബ്ലിസിറ്റി) സി എം പി യുസുഫ് (മദ്രസ) എന്നിവർ എക്സികുട്ടീവ് അംഗങ്ങളും, മേഖല പ്രസിഡന്റ്മാരായ സാലിം മദനി കടവത്തൂർ,(മദീന ഖലീഫ) സലാം നാലകത്ത് (വകറ), എം എ. അബ്ദുൽ ലത്തീഫ് (ദോഹ),എ എ . നൂറുദീൻ (ഹിലാൽ), ഹസൻ ടി കെ (അബൂഹമൂർ) എന്നിവരാണ് . എക്സോ -ഒഫീഷ്യൽ അംഗങ്ങള്‍

മേഖല ഭാരവാഹികളായി, നൗഷാദ് കരിപ്പ്, മഹ്‌റൂഫ് മാട്ടൂൽ (വകറ), മുസ്തഫ ഫൈസി,അൻസാർ കണ്ണൂർ (ദോഹ ), മിസ്ബാഹ്, എഞ്ചിനീയർ ഷെരീഫ് അരിപ്ര (മദീന ഖലീഫ ), ഹനീഫ അയ്യപ്പള്ളി, അബ്ദുള്ള ഹുസൈൻ (ഹിലാൽ ), സദറുൽ അനാം, ഫൈസൽ വിലങ്ങിൽ (അബൂ ഹമൂർ) എന്നിവർ യഥാക്രമം മേഖലയിൽ സെകട്ടറി, ട്രഷറർ മാരാണ്. ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സുബൈർ വക്റ, അബ്ദു റഊഫ് കൊണ്ടോട്ടി, സദറുൽ അനാം, അബ്ദുൽ ലത്തീഫ് പുല്ലൂക്കര, കമറുദീൻ, സാലിം മദനി എന്നിവർ സംസാരിച്ചു. ഹുസൈൻ മുഹമ്മദ്, മുനീർ സലഫി, MA അബ്ദുൽ റസാക്ക് എന്നിവർ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. *2019 നവംബർ ഒന്നിന് മലയാളി സമ്മേളനം നടത്താൻ ഇസ്ലാഹി സെന്റർ പുതിയ കൗൺസിൽ തീരുമാനിച്ചു.

ഷഫീക്ക്അറക്കല്‍

Ads by Google
Monday 29 Apr 2019 12.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW