Wednesday, August 21, 2019 Last Updated 34 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 07.43 AM

പലപ്പോഴും ആകെ കുറച്ച് ഭക്ഷണമുണ്ടായിരുന്നത്, അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല, എനിക്ക് കൂടുതല്‍ ഭക്ഷണം തരും, കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിടായിരിക്കും അച്ഛന്റെ ഭക്ഷണം; ഗോമതി പറയുന്നു

 her past

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയ തമിഴ്‌നാട് സ്വദേശി ഗോമതി മാരിമുത്തുവിന്റെ ജീവിതം കഠിനാധ്വാനവും സഹനവും നിറഞ്ഞതാണ്. 30 വര്‍ഷങ്ങള്‍ താനും കുടുംബവും അനുഭവിച്ച ദാരിദ്ര്യത്തെയും കഷ്ടപ്പാടിനെയും കുറിച്ച് പറയുമ്പോള്‍ ഗോമതിയുടെ കണ്ണ് നിറയും. ദോഹയില്‍ നിന്നും സുവര്‍ണ നേട്ടവുമായി മടങ്ങിയെത്തിയപ്പോള്‍ ഗോമതിയെ ഏവരും തോളിലേറ്റി.

കടന്നുപോയ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് ഗോമതി പറയുന്നതിങ്ങനെ: അച്ഛനായിരുന്നു കരുത്ത്. എന്നാല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതോടെ അച്ഛന് നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്‌കൂട്ടറുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോ ഈ സ്‌കൂട്ടറായിരുന്നു ഏകരക്ഷ. ബസ് സ്റ്റോപ്പ് വരെ അച്ഛന്‍ ഈ സ്‌കൂട്ടറില്‍ കൊണ്ടുവിടും''

''പലപ്പോഴും ആകെ കുറച്ച് ഭക്ഷണമുണ്ടായിരുന്നത്. അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാല്‍ എനിക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം. ഞാനും പരിശീലനത്തിന് പോകുമ്പോള്‍ അച്ഛന്‍ എനിക്കുള്ള ഭക്ഷണം എടുത്തുവെക്കും. പലപ്പോഴും അച്ഛന് കഴിക്കാന്‍ ഒന്നുമുണ്ടാകില്ല. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിട് കഴിച്ചാകും അച്ഛന്‍ വിശപ്പകറ്റുക. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. ട്രാക്കില്‍ നില്‍ക്കുമ്പോഴെല്ലാം അത് ഓര്‍മ്മിയലെത്തും. ഈ നിമിഷത്തില്‍ എന്റെ അച്ഛന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ ദൈവം തന്നെയാണ് അച്ഛന്‍. ഗോമതി പറയുന്നു.

Ads by Google
Monday 29 Apr 2019 07.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW